വയനാട് ജില്ലയില്‍ 497 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.32
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53916 ആയി
വയനാട് ജില്ലയില്‍ ഇന്ന് 497 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 947 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.32 ആണ്. 489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53916 ആയി. 46059 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7152 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5901 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി 60 പേർ, ബത്തേരി 47, മാനന്തവാടി 45, കൽപ്പറ്റ 40, വെള്ളമുണ്ട 39, കണിയാമ്പറ്റ 35, പുൽപ്പള്ളി 23, മീനങ്ങാടി, മേപ്പാടി, മുട്ടിൽ 18 പേർ വീതം, നൂൽപ്പുഴ, വൈത്തിരി 16 വീതം, പനമരം, തവിഞ്ഞാൽ 13 വീതം, അമ്പലവയൽ 12, എടവക, തരിയോട് പത്തു വീതം, മൂപ്പൈനാട്, വെങ്ങപ്പള്ളി, തൊണ്ടർനാട് 9 വീതം, കോട്ടത്തറ, പൊഴുതന, തിരുനെല്ലി ഏഴ് വീതം, പൂതാടി 4, പടിഞ്ഞാറത്തറ 3, മുള്ളൻകൊല്ലി സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

തമിഴ്നാട്ടിൽ നിന്നും വന്ന അഞ്ചു പേരും കർണാടകയിൽ നിന്ന് വന്ന രണ്ടു പേരും മാലിദ്വീപിൽ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.
947 പേര്‍ക്ക് രോഗമുക്തി
തിരുനെല്ലി 19, മാനന്തവാടി 10, തവിഞ്ഞാൽ 9, എടവക, മുട്ടിൽ 7 വീതം, പനമരം, ബത്തേരി ആറു വീതം, മേപ്പാടി 5, കോട്ടത്തറ 4, പുൽപ്പള്ളി 3, പൂതാടി, പൊഴുതന, തരിയോട്, തൊണ്ടർനാട് രണ്ടു വീതം, അമ്പലവയൽ, മീനങ്ങാടി, കണിയാമ്പറ്റ, കൽപ്പറ്റ, നെന്മേനി, നൂൽപ്പുഴ, പടിഞ്ഞാറത്തറ, മുള്ളൻകൊല്ലി, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരും, കണ്ണൂർ, തമിഴ്നാട് സ്വദേശികളായ രണ്ട് പേർ വീതവും, വീടുകളിൽ ചികിത്സയിലായിരുന്ന 850 പേരുമാണ് രോഗമുക്തരായത്.
1469 പേര്‍ പുതുതായി നിരീക്ഷണത്തില്‍
Recommended Video
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1469 പേരാണ്. 2337 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 27098 പേര്‍. ഇന്ന് പുതുതായി 161 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2813 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 425546 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 419015 എണ്ണത്തിന്റെ ഫലം ലഭിച്ചു. 365099 പേര്‍ നെഗറ്റീവും 53916 പേര്‍ പോസിറ്റീവുമാണ്.












Click it and Unblock the Notifications