വയനാട് ജില്ലയിൽ 517 പേർക്കുകൂടി കോവിഡ്
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54433 ആയി
വയനാട് ജില്ലയില്‍ ഇന്ന് 517 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 823 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.99 ആണ്. 511 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54433 ആയി. 46890 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6821 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5537 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി 80 പേർ, ബത്തേരി 48, പനമരം 44, വെള്ളമുണ്ട 39, തവിഞ്ഞാൽ 37, കൽപ്പറ്റ 35, അമ്പലവയൽ 25, മാനന്തവാടി 22, മേപ്പാടി 21, പടിഞ്ഞാറത്തറ 17, കണിയാമ്പറ്റ 16, നൂൽപ്പുഴ 13, മുട്ടിൽ, പുൽപ്പള്ളി, തരിയോട് 12 വീതം, എടവക 11, മീനങ്ങാടി, കോട്ടത്തറ 10 വീതം, വെങ്ങപ്പള്ളി 9, പൊഴുതന, വൈത്തിരി 8 വീതം, തൊണ്ടർനാട് 6, മുള്ളൻകൊല്ലി, പൂതാടി അഞ്ചു വീതം, മൂപ്പൈനാട്, തിരുനെല്ലി സ്വദേശികളായ മൂന്ന് പേർ വീതവുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന മൂന്ന് പേർ, കർണാടകയിൽ നിന്ന് വന്ന രണ്ടു പേർ, ഡൽഹിയിൽ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.
823 പേര്‍ക്ക് രോഗമുക്തി
തവിഞ്ഞാൽ 21, എടവക 10, കൽപ്പറ്റ 9, തിരുനെല്ലി 7, നെന്മേനി, ബത്തേരി അഞ്ച് വീതം, പുൽപ്പള്ളി 4, പൊഴുതന, മുട്ടിൽ, തരിയോട് മൂന്ന് വീതം, മാനന്തവാടി, അമ്പലവയൽ രണ്ടു വീതം, വെങ്ങപ്പള്ളി, വൈത്തിരി, നൂൽപ്പുഴ, കോട്ടത്തറ, പൂതാടി, കണിയാമ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും, 6 തമിഴ്നാട് സ്വദേശികളും, തൃശ്ശൂർ, കോഴിക്കോട് സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്നു 732 പേരുമാണ് രോഗമുക്തരായത്.
1745 പേര്‍ പുതുതായി നിരീക്ഷണത്തില്‍
Recommended Video
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.05.21) പുതുതായി നിരീക്ഷണത്തിലായത് 1745 പേരാണ്. 2431 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 26412 പേര്‍. ഇന്ന് പുതുതായി 146 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2445 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 427991 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 420853 എണ്ണത്തിന്റെ ഫലം ലഭിച്ചു. 366420 പേര്‍ നെഗറ്റീവും 54433 പേര്‍ പോസിറ്റീവുമാണ്.












Click it and Unblock the Notifications