Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഇന്ന് 631 പുതിയ കേസുകൾ

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53419 ആയി

വയനാട് ജില്ലയില്‍ ഇന്ന് 631 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 1309 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.05 ആണ്. 619 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53419 ആയി. 45098 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7475 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6255 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

വെള്ളമുണ്ട 84 പേര്‍, ബത്തേരി 54 പേര്‍, നെന്മേനി 52, പനമരം 40, തവിഞ്ഞാല്‍ 36, പൊഴുതന, മേപ്പാടി 32 വീതം, കല്‍പ്പറ്റ 30 എടവക 28, മാനന്തവാടി, തരിയോട് 27 വീതം, മുട്ടില്‍ 26, കണിയാമ്പറ്റ 23, പടിഞ്ഞാറത്തറ 17, പുല്‍പ്പള്ളി, തൊണ്ടര്‍നാട് 16 വീതം, പൂതാടി, മീനങ്ങാടി, തിരുനെല്ലി 12 വീതം, നൂല്‍പ്പുഴ 11, മൂപ്പൈനാട് 9, അമ്പലവയല്‍ 7, കോട്ടത്തറ 6, വൈത്തിരി 4, മുള്ളന്‍കൊല്ലി വെങ്ങപ്പള്ളി സ്വദേശികളായ 3 പേര്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

തമിഴ്‌നാട്ടില്‍ നിന്ന് ആറു പേരും കര്‍ണാടകയില്‍ നിന്ന് വന്ന അഞ്ചു പേരും നേപ്പാളില്‍ നിന്നുവന്ന ഒരാളുമാണ് വിദേശ രാജ്യത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നു രോഗബാധിതരായത്.

1309 പേര്‍ക്ക് രോഗമുക്തി

തിരുനെല്ലി 12, നെന്മേനി 11, മാനന്തവാടി 10, തവിഞ്ഞാല്‍ 7, പടിഞ്ഞാറത്തറ 6, അമ്പലവയല്‍, ബത്തേരി 5 പേര്‍ വീതം, കല്‍പ്പറ്റ, പനമരം, പൂതാടി, വെങ്ങപ്പള്ളി, വൈത്തിരി 4 വീതം, മീനങ്ങാടി 3, മേപ്പാടി, പുല്‍പ്പള്ളി, പൊഴുതന, വെള്ളമുണ്ട 2 പേര്‍ വീതം, എടവക, കോട്ടത്തറ, മൂപ്പൈനാട്, മുട്ടില്‍, തരിയോട്, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും 3 തമിഴ്‌നാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 1212 പേരുമാണ് രോഗമുക്തരായത്.

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

1311 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1311 പേരാണ്. 2109 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 27966 പേര്‍. ഇന്ന് പുതുതായി 126 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2801 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 422733 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 416953 എണ്ണത്തിന്റെ ഫലം ലഭിച്ചു. 363534 പേര്‍ നെഗറ്റീവും 53419 പേര്‍ പോസിറ്റീവുമാണ്.

നേഹാ കക്കറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    12 To 16-Week Gap For Covishield Doses, Says Government Panel | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+