Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ ഇന്ന് 787 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50803 ആയി

വയനാട് ജില്ലയില്‍ ഇന്ന് 787 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 519 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.32 ആണ്. 780 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50803 ആയി. 35263 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14559 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13398 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

നെന്മേനി 137, ബത്തേരി 78, പനമരം 62, വെള്ളമുണ്ട 43, കോട്ടത്തറ 39, എടവക 37, മേപ്പാടി 36, പടിഞ്ഞാറത്തറ, തവിഞ്ഞാൽ 31 വീതം, കൽപ്പറ്റ 30, അമ്പലവയൽ 28, മാനന്തവാടി 27, നൂൽപ്പുഴ 24, വെങ്ങപ്പള്ളി 23, മുള്ളൻകൊല്ലി, മുട്ടിൽ 21 വീതം, മൂപ്പൈനാട് 20, പുൽപ്പള്ളി 15, മീനങ്ങാടി 14, പൂതാടി 12, തരിയോട്, തിരുനെല്ലി 11 വീതം, തൊണ്ടർനാട് 10, വൈത്തിരി 8, പൊഴുതന 6, കണിയാമ്പറ്റ സ്വദേശികളായ അഞ്ച് പേരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്നാട്ടിൽ നിന്ന് വന്ന 6 പേരും, കർണാടകയിൽ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന് രോഗബാധിതരായത്.

519 പേർക്ക് രോഗമുക്തി

സുൽത്താൻ ബത്തേരി, നെൻമേനി 15 വീതം, പുൽപ്പള്ളി 11, കൽപ്പറ്റ 10, മേപ്പാടി, പൊഴുതന 9 വീതം, മീനങ്ങാടി 8, മാനന്തവാടി, തൊണ്ടർനാട് 6 വീതം, നൂൽപ്പുഴ 5, തവിഞ്ഞാൽ, വെള്ളമുണ്ട 4 വീതം, അമ്പലവയൽ, കോട്ടത്തറ, എടവക, പനമരം, തരിയോട്, തിരുനെല്ലി 3 വീതം, പടിഞ്ഞാറത്തറ, വൈത്തിരി 2 വീതം, കണിയാമ്പറ്റ, മുട്ടിൽ, പൂതാടി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 391 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

2327 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.05.21) പുതുതായി നിരീക്ഷണത്തിലായത് 2327 പേരാണ്. 1663 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35858 പേര്‍. ഇന്ന് പുതുതായി 167 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2516 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 412326 സാമ്പിളുകളില്‍ 394122 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 343319 നെഗറ്റീവും 50803 പോസിറ്റീവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+