വയനാട് ജില്ലയില്‍ 104 പേര്‍ക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.86 ശതമാനം
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61139 ആയി
വയനാട് ജില്ലയില്‍ ഇന്ന് 104 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 228 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.86 ആണ്. 94 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61139 ആയി. 57819 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2992 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1742 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
തിരുനെല്ലി 14, ബത്തേരി 11, തൊണ്ടർനാട് 10, നെന്മേനി 9, കൽപ്പറ്റ, മാനന്തവാടി, നൂൽപ്പുഴ 8 പേർക്ക് വീതം, മുട്ടിൽ 6, എടവക 5, കണിയാമ്പറ്റ 4, പൂതാടി, വൈത്തിരി 2 പേർക്ക് വീതം, കോട്ടത്തറ, മീനങ്ങാടി, മേപ്പാടി, മുള്ളൻകൊല്ലി, പടിഞ്ഞാറത്തറ, പനമരം, തവിഞ്ഞാൽ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന 10 പേരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.
228 പേർക്ക് രോഗമുക്തി
കോട്ടത്തറ 6, മേപ്പാടി 5, വെങ്ങപ്പള്ളി 3, പടിഞ്ഞാറത്തറ 2, കൽപ്പറ്റ, കണിയാമ്പറ്റ, മീനങ്ങാടി, പൂതാടി, മാനന്തവാടി, നെന്മേനി സ്വദേശികളായ ഓരോരുത്തരും, തമിഴ്നാട് സ്വദേശികളായ 4 പേരും, വീടുകളിൽ ചികിത്സയിലായിരുന്ന 202 പേരുമാണ് രോഗമുക്തരായത്.
672 പേര്‍ പുതുതായി നിരീക്ഷണത്തില്‍
Recommended Video
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 672 പേരാണ്. 780 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10970 പേര്‍. ഇന്ന് പുതുതായി 40 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 357 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 470386 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 470095 എണ്ണത്തിന്റെ ഫലം ലഭിച്ചു. 408956 പേര്‍ നെഗറ്റീവും 61139 പേര്‍ പോസിറ്റീവുമാണ്.












Click it and Unblock the Notifications