വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 114 പേർക്ക്; 2619 പേർ ചികിത്സയിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 705 പേരാണ്

Google Oneindia Malayalam News

വയനാട് ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 201 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.12 ആണ്. 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62531 ആയി. 59555 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2619 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1652 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

തരിയോട് 15, ബത്തേരി 11, വെള്ളമുണ്ട 9, നെന്മേനി 8, കൽപ്പറ്റ, കണിയാമ്പറ്റ 6 വീതം, പൂതാടി, തിരുനെല്ലി 5 വീതം, മാനന്തവാടി, മീനങ്ങാടി, മേപ്പാടി, മുട്ടിൽ, തവിഞ്ഞാൽ 4 പേർ വീതം, അമ്പലവയൽ, പുൽപ്പള്ളി, വൈത്തിരി 3 വീതം, എടവക, നൂൽപ്പുഴ, പടിഞ്ഞാറത്തറ, പനമരം 2 വീതം, മൂപ്പൈനാട് ഒരാൾക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നും എത്തിയ ഒരാൾക്കും, 10 തമിഴ്നാട് സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.

201 പേർക്ക് രോഗമുക്തി

വൈത്തിരി 6, മുട്ടിൽ, ബത്തേരി 3 പേർ വീതം, മീനങ്ങാടി, മേപ്പാടി 2 വീതം, പുൽപ്പള്ളി, പൊഴുതന, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും, 8 തമിഴ്നാട് സ്വദേശികളും, വീടുകളിൽ ചികിത്സയിലായിരുന്ന 173 പേരുമാണ് രോഗമുക്തരായത്.

705 പേര്‍ പുതുതായി നിരീക്ഷണത്തില്‍

Recommended Video

cmsvideo
സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തി

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 705 പേരാണ്. 699 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10128 പേര്‍. ഇന്ന് പുതുതായി 35 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 796 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 482223 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 479443 എണ്ണത്തിന്റെ ഫലം ലഭിച്ചു. 416912 പേര്‍ നെഗറ്റീവും 62531 പേര്‍ പോസിറ്റീവുമാണ്.

Wayanad
English summary
Wayanad covid numbers 114 new cases reported on June 21 latest update
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X