Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 147 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.88 ശതമാനം

നിലവില്‍ 3078 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്

വയനാട് ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 307 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.88 ആണ്. 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61035 ആയി. 57591 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3078 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1815 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

മൂപ്പൈനാട് 15, എടവക 14, തവിഞ്ഞാൽ 12, മേപ്പാടി, മാനന്തവാടി, ബത്തേരി 9 വീതം, വെള്ളമുണ്ട 8, പൂതാടി, നെന്മേനി ഏഴ് വീതം, പടിഞ്ഞാറത്തറ 6, മീനങ്ങാടി, കൽപ്പറ്റ, തിരുനെല്ലി 5 വീതം, വൈത്തിരി, പനമരം, മുട്ടിൽ നാലു വീതം, പൊഴുതന 3, തൊണ്ടർനാട്, പുൽപ്പള്ളി, നൂൽപ്പുഴ, വെങ്ങപ്പള്ളി രണ്ടു വീതം, കണിയാമ്പറ്റ, അമ്പലവയൽ, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്നാട്ടിൽ നിന്ന് വന്ന 9 പേരും, കർണാടകയിൽ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.

307 പേർക്ക് രോഗമുക്തി

തൊണ്ടർനാട് 9, മേപ്പാടി 6, പടിഞ്ഞാറത്തറ 5, ബത്തേരി, തവിഞ്ഞാൽ, കൽപ്പറ്റ മൂന്നു വീതം, കോട്ടത്തറ, പനമരം, തരിയോട്, വൈത്തിരി രണ്ടു വീതം, വെള്ളമുണ്ട, മൂപ്പൈനാട്, മീനങ്ങാടി, കണിയാമ്പറ്റ, എടവക സ്വദേശികളായ ഓരോരുത്തരും, 9 തമിഴ്നാട് സ്വദേശികളും, വീടുകളിൽ ചികിത്സയിലായിരുന്ന 256 പേരുമാണ് രോഗമുക്തരായത്.

തീരസേനാ കപ്പല്‍ സജാഗ് ഗുജറാത്തിലെ പോര്‍ബന്ദറില്‍ നീറ്റിലിറക്കിയപ്പോള്‍- ചിത്രങ്ങള്‍ കാണാം

718 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 718 പേരാണ്. 915 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11078 പേര്‍. ഇന്ന് പുതുതായി 45 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 905 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 470029 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 469866 എണ്ണത്തിന്റെ ഫലം ലഭിച്ചു. 408831 പേര്‍ നെഗറ്റീവും 60888 പേര്‍ പോസിറ്റീവുമാണ്.

ഹോട്ട് ലുക്കിൽ ബിഗ് ബോസ് താരം; രമ്യയുടെ ഫൊട്ടോഷൂട്ട് വൈറലാകുന്നു

Recommended Video

cmsvideo
    സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒഴിവാക്കിയേക്കുമോ ? നിയത്രണങ്ങൾ എടുത്തുകളയുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+