Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ 158 പേര്‍ക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ശതമാനം

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1217 പേരാണ്

വയനാട് ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 84 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.27 ആണ്. 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 55968 ആയി. 48470 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7110 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5571 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി 20 പേര്‍, തവിഞ്ഞാല്‍ 19, മേപ്പാടി, മൂപ്പൈനാട് 14 വീതം, കണിയാമ്പറ്റ 11, മാനന്തവാടി 10, കല്‍പ്പറ്റ 9, മുട്ടില്‍, പനമരം 8 വീതം, പുല്‍പ്പള്ളി, വൈത്തിരി 7 വീതം, മീനങ്ങാടി, മുള്ളന്‍കൊല്ലി, നെന്മേനി അഞ്ച് വീതം, പൊഴുതന 4, തിരുനെല്ലി 2, അമ്പലവയല്‍, നൂല്‍പ്പുഴ പൂതാടി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന അഞ്ചു പേരും, കര്‍ണാടകയില്‍ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗ ബാധിതരായത്.

84 പേര്‍ക്ക് രോഗമുക്തി

നെന്മേനി 15 പേര്‍, പനമരം, തവിഞ്ഞാല്‍ 8 വീതം, വെള്ളമുണ്ട, മേപ്പാടി 5 വീതം, തിരുനെല്ലി, തരിയോട്, മാനന്തവാടി നാലു വീതം, ബത്തേരി, നൂല്‍പ്പുഴ, മൂപ്പൈനാട് മൂന്ന് വീതം, മീനങ്ങാടി, കോട്ടത്തറ രണ്ടു വീതം, പുല്‍പ്പള്ളി, എടവക, കല്‍പ്പറ്റ, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരും, രണ്ട് തമിഴ്‌നാട് സ്വദേശികളും, വീടുകളില്‍ ചികിത്സയിലായിരുന്ന 10 പേരുമാണ് രോഗമുക്തരായത്.

സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

1217 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1217 പേരാണ്. 2332 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 23598 പേര്‍. ഇന്ന് പുതുതായി 85 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 563 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 435181 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 433759 എണ്ണത്തിന്റെ ഫലം ലഭിച്ചു. 377791 പേര്‍ നെഗറ്റീവും 55968 പേര്‍ പോസിറ്റീവുമാണ്.

ഞെട്ടിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ജയസൂര്യയുടെ നായിക; ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    two men drank sanitizer and lose life

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+