Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 170 പേർക്ക്

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57994 ആയി

വയനാട് ജില്ലയില്‍ ഇന്ന് 170 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 440 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.41 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57994 ആയി. 53799 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3822 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2339 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

covid 19

രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി 24 പേര്‍, ബത്തേരി 19, അമ്പലവയല്‍ 14, മേപ്പാടി, നെന്മേനി 10 വീതം, പുല്‍പ്പള്ളി 9, തൊണ്ടര്‍നാട്, മൂപ്പൈനാട് 8 വീതം, കല്‍പ്പറ്റ 7, മുട്ടില്‍, നൂല്‍പ്പുഴ 6 വീതം, വെള്ളമുണ്ട 5, തിരുനെല്ലി, പൂതാടി 4 വീതം, മീനങ്ങാടി, കണിയാമ്പറ്റ 3 വീതം, തവിഞ്ഞാല്‍, പടിഞ്ഞാറത്തറ, ഇടവക 2 വീതം, തരിയോട്, പൊഴുതന സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. അരുണാചല്‍ പ്രദേശില്‍ നിന്നും വന്ന ഒരാള്‍, കര്‍ണാടകയില്‍ നിന്ന് വന്ന ഒരാള്‍, തമിഴ്‌നാട്ടില്‍ നിന്ന് വന്ന 20 പേരുമാണ് ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗ ബാധിതരായത്.

440 പേര്‍ക്ക് രോഗമുക്തി

നെന്മേനി, തരിയോട് 7 വീതം, ബത്തേരി 6, കല്‍പ്പറ്റ 4, മേപ്പാടി, മൂപ്പൈനാട്, എടവക, പനമരം, തൊണ്ടര്‍നാട് 2 വീതം, തിരുനെല്ലി, കോട്ടത്തറ, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, കണിയാമ്പറ്റ ഒന്ന് വീതം, കോഴിക്കോട് സ്വദേശിയായ ഒരാളും, വീടുകളില്‍ ചികിത്സയിലുള്ള 400 പേരുമാണ് രോഗമുക്തരായത്.

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    816 പേര്‍ പുതുതായി നിരീക്ഷണത്തില്‍

    കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 816 പേരാണ്. 1718 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16860 പേര്‍. ഇന്ന് പുതുതായി 49 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 482 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 448200 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 442531 എണ്ണത്തിന്റെ ഫലം ലഭിച്ചു. 384537 പേര്‍ നെഗറ്റീവും 57994 പേര്‍ പോസിറ്റീവുമാണ്.

    സൂപ്പര്‍ ലുക്കില്‍ തിളങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+