വയനാട് ജില്ലയില്‍ 175 പേര്‍ക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.25 ശതമാനം
നിലവില്‍ 2737 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്
വയനാട് ജില്ലയില്‍ ഇന്ന് 175 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 263 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.25 ആണ്. 168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64314 ആയി. 61158 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2737 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1926 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി മുനിസിപ്പാലിറ്റി 26, സുൽത്താൻ ബത്തേരി 16, നെൻമേനി, പടിഞ്ഞാറത്തറ 14 വീതം, കൽപ്പറ്റ 13, മുട്ടിൽ 12, പുൽപ്പള്ളി 11, തരിയോട് 9, പനമരം 7, കണിയാമ്പറ്റ 6, അമ്പലവയൽ, എടവക, തിരുനെല്ലി, വെള്ളമുണ്ട 5 പേർക്ക് വീതം, പൂതാടി 4, മുള്ളൻകൊല്ലി, വെങ്ങപ്പള്ളി 3 വീതം, മീനങ്ങാടി, നൂൽപ്പുഴ, തൊണ്ടർനാട് 2 വീതം, മൂപ്പൈനാട്, പൊഴുതന, തവിഞ്ഞാൽ, വൈത്തിരി ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. തമിഴ്നാട്ടിൽ നിന്നെത്തിയ 7 പേർക്കും രോഗം സ്ഥിരീകരിച്ചു.
263 പേര്‍ക്ക് രോഗമുക്തി
ആശുപത്രികളിൽ ചികിത്സയിലായിരുന്ന 24 പേരും വീടുകളിൽ ചികിത്സയിലായിരുന്ന 239 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
797 പേര്‍ പുതുതായി നിരീക്ഷണത്തില്‍
Recommended Video
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 797 പേരാണ്. 796 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10814 പേര്‍. ഇന്ന് പുതുതായി 90 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 570 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 497287 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 488119 എണ്ണത്തിന്റെ ഫലം ലഭിച്ചു. 423805 പേര്‍ നെഗറ്റീവും 64314 പേര്‍ പോസിറ്റീവുമാണ്.












Click it and Unblock the Notifications