Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 179 പേർക്ക്: 2642 പേർ ചികിത്സയിൽ

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62417 ആയി

വയനാട് ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 272 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.61 ആണ്. 175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62417 ആയി. 59352 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2642 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1643 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി 31, വെള്ളമുണ്ട 20, ബത്തേരി 15, മീനങ്ങാടി 14, പൂതാടി 13, മുട്ടിൽ 11, തിരുനെല്ലി 10, എടവക 8, പനമരം 7, മേപ്പാടി 6, വെങ്ങപ്പള്ളി, പുൽപ്പള്ളി, നൂൽപ്പുഴ അഞ്ച് വീതം, അമ്പലവയൽ 4, കൽപ്പറ്റ, കണിയാമ്പറ്റ, മൂപ്പൈനാട് മൂന്ന് വീതം, വൈത്തിരി, കോട്ടത്തറ, പടിഞ്ഞാറത്തറ, തരിയോട് രണ്ടു വീതം, മുള്ളൻകൊല്ലി, തൊണ്ടർനാട്, തവിഞ്ഞാൽ, പൊഴുതന സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന നാല് പേരാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതരായത്.

272 പേർക്ക് രോഗമുക്തി

ആശുപത്രികളിൽ ചികിത്സയിലായിരുന്ന 27 പേരും, വീടുകളിൽ ചികിത്സയിലായിരുന്ന 245 പേരുമാണ് രോഗമുക്തരായത്.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

770 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 770 പേരാണ്. 864 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10122 പേര്‍. ഇന്ന് പുതുതായി 38 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1669 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 481427 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 479041 എണ്ണത്തിന്റെ ഫലം ലഭിച്ചു. 416624 പേര്‍ നെഗറ്റീവും 62417 പേര്‍ പോസിറ്റീവുമാണ്.

വൈറലായി ആദാ ശർമയുടെ സെൽഫ് പോർട്രെയ്റ്റ്; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    Third wave of pandemic starts in India within one month

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+