വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് 191 പേർക്കുകൂടി കോവിഡ്; 152 പേര്‍ക്ക് രോഗമുക്തി

നിലവില്‍ 3222 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്

Google Oneindia Malayalam News

വയനാട് ജില്ലയില്‍ ഇന്ന് 191 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 152 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.78 ആണ്. 169 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60622 ആയി. 56992 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3222 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1936 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

നൂല്‍പ്പുഴ 27, ബത്തേരി 22, നെന്മേനി 19, മാനന്തവാടി, വെള്ളമുണ്ട 12 വീതം, മുട്ടില്‍, പനമരം, പുല്‍പ്പള്ളി 7 വീതം, എടവക, തിരുനെല്ലി 6 വീതം, അമ്പലവയല്‍, മുള്ളന്‍കൊല്ലി, വൈത്തിരി 5 വീതം, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് 4 വീതം, കണിയാമ്പറ്റ, മീനങ്ങാടി 3 വീതം, മൂപ്പൈനാട്, തവിഞ്ഞാല്‍, പൊഴുതന 2 വീതം, കോട്ടത്തറ, മേപ്പാടി, പൂതാടി, തരിയോട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടില്‍ നിന്ന് വന്ന 21 പേരും, ദുബൈയില്‍ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമെത്തി രോഗബാധിതരായത്.

152 പേര്‍ക്ക് രോഗമുക്തി

മേപ്പാടി 6, മാനന്തവാടി, തരിയോട് 5 വീതം, പടിഞ്ഞാറത്തറ, പനമരം 4 വീതം, എടവക, കണിയാമ്പറ്റ, ബത്തേരി, തൊണ്ടര്‍നാട്, 3 വീതം, മുട്ടില്‍, മൂപ്പൈനാട്, പൂതാടി, വെള്ളമുണ്ട, തവിഞ്ഞാല്‍ 2 വീതം, പുല്‍പ്പള്ളി, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും, 7 തമിഴ്നാട് സ്വദേശികളും, വീടുകളില്‍ ചികിത്സയിലായിരുന്ന 97 പേരുമാണ് രോഗമുക്തരായത്.

755 പേര്‍ പുതുതായി നിരീക്ഷണത്തില്‍

Recommended Video

cmsvideo
ശനിയും ഞായറും കർശന നിയന്ത്രണങ്ങൾ, ഹോട്ടലുകള്‍ പോലും തുറക്കില്ല | Oneindai Malayalam

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 755 പേരാണ്. 1010 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11691 പേര്‍. ഇന്ന് പുതുതായി 53 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1747 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 467218 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 465450 എണ്ണത്തിന്റെ ഫലം ലഭിച്ചു. 404828 പേര്‍ നെഗറ്റീവും 60622 പേര്‍ പോസിറ്റീവുമാണ്.

Wayanad
English summary
Wayanad covid numbers 191 new covid cases reported on June 11 latest update with TPR stats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X