വയനാട് ജില്ലയിൽ 198 പേർക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമനത്തിലേക്കെത്തി
നിലവില്‍ 3418 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്
വയനാട് ജില്ലയില്‍ ഇന്ന് 198 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 302 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ആണ്. 191 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59527 ആയി. 55696 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3418 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1991 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി 30, എടവക 22, മേപ്പാടി 16, വെള്ളമുണ്ട, മുട്ടിൽ 15 വീതം, പനമരം 12, മീനങ്ങാടി 11, തവിഞ്ഞാൽ, നെന്മേനി 9 വീതം, നൂൽപ്പുഴ 8, മുള്ളൻകൊല്ലി, കൽപ്പറ്റ 7 വീതം, പൂതാടി 6, പുൽപ്പള്ളി 5, തിരുനെല്ലി, മൂപ്പൈനാട് 4 വീതം, ബത്തേരി 3, കണിയാമ്പറ്റ, വൈത്തിരി രണ്ടു വീതം, അമ്പലവയൽ, കോട്ടത്തറ, വെങ്ങപ്പളളി, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടിൽനിന്ന് വന്ന 5 പേരും, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് വന്ന ഓരോരുത്തരുമാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.
302 പേര്‍ക്ക് രോഗമുക്തി
ബത്തേരി 8, നെന്മേനി, കൽപ്പറ്റ 6 വീതം, കണിയാമ്പറ്റ, മേപ്പാടി 4 വീതം, മീനങ്ങാടി, മൂപ്പൈനാട്, തരിയോട്, പൊഴുതന രണ്ടു വീതം, കോട്ടത്തറ, അമ്പലവയൽ, തൊണ്ടർനാട്, പുൽപ്പള്ളി വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും, 4 തമിഴ്നാട് സ്വദേശികളും, വീടുകളിൽ ചികിത്സയിലായിരുന്ന 257 പേരുമാണ് രോഗമുക്തരായത്.
910 പേര്‍ പുതുതായി നിരീക്ഷണത്തില്‍
Recommended Video
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 910 പേരാണ്. 1473 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13535 പേര്‍. ഇന്ന് പുതുതായി 62 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1483 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 459228 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 458036 എണ്ണത്തിന്റെ ഫലം ലഭിച്ചു. 398509 പേര്‍ നെഗറ്റീവും 59527 പേര്‍ പോസിറ്റീവുമാണ്.












Click it and Unblock the Notifications