Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ 206 പേര്‍ക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.70

നിലവില്‍ 2744 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്

വയനാട് ജില്ലയില്‍ ഇന്ന് 206 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 166 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.70 ആണ്. 199 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62016 ആയി. 58835 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2744 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1740 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി 22, നെന്മേനി 19, ബത്തേരി, വെള്ളമുണ്ട 18 വീതം, പുല്‍പ്പള്ളി 15, മേപ്പാടി, നൂല്‍പ്പുഴ 12 വീതം, പൂതാടി 11, പനമരം 9, മുട്ടില്‍ , പൊഴുതന, വെങ്ങപ്പള്ളി 7 വീതം, കല്‍പ്പറ്റ, മുള്ളന്‍കൊല്ലി 6 വീതം, അമ്പലവയല്‍, കണിയാമ്പറ്റ 5 വീതം, മീനങ്ങാടി 4, എടവക തരിയോട്, തൊണ്ടര്‍നാട് 3 വീതം, മൂപ്പൈനാട്, പടിഞ്ഞാറത്തറ 2 വീതം, തവിഞ്ഞാല്‍, തിരുനെല്ലി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടില്‍ നിന്നും വന്ന 7 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

166 പേര്‍ക് രോഗമുക്തി

കല്‍പ്പറ്റ സ്വദേശികളായ 13 പേര്‍, ബത്തേരി 8, തൊണ്ടര്‍നാട്, മൂപ്പൈനാട് 4 വീതം, മേപ്പാടി, പൂതാടി, തവിഞ്ഞാല്‍, പടിഞ്ഞാറത്തറ 3 വീതം, വൈത്തിരി, പുല്‍പള്ളി, കോട്ടത്തറ, പനമരം, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും 21 തമിഴ്നാട് സ്വദേശികളും, വീടുകളില്‍ ചികിത്സയില്‍ ആയിരുന്ന 99 പേരും ആണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

747 പേര്‍ പുതുതായി നിരീക്ഷണത്തില്‍

Recommended Video

cmsvideo
    Triple lockdown in few places in kerala

    കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 747 പേരാണ്. 910 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10085 പേര്‍. ഇന്ന് പുതുതായി 43 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1860 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 477480 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 476678 എണ്ണത്തിന്റെ ഫലം ലഭിച്ചു. 414662 പേര്‍ നെഗറ്റീവും 62016 പേര്‍ പോസിറ്റീവുമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+