Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് 234 പേർക്കുകൂടി കോവിഡ്; 487 പേര്‍ക്ക് രോഗമുക്തി

നിലവില്‍ 3457 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്

വയനാട് ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 487 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.99 ആണ്. 219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58816 ആയി. 54916 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3457 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1993 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

നെന്മേനി 30, അമ്പലവയല്‍ 24, വെള്ളമുണ്ട 20, ബത്തേരി, മേപ്പാടി 16 വീതം, നൂല്‍പുഴ 15, എടവക, പുല്‍പള്ളി 11 വീതം, മീനങ്ങാടി 10, കല്‍പ്പറ്റ 9, മുട്ടില്‍, തവിഞ്ഞാല്‍ 8 വീതം, മാനന്തവാടി, പൊഴുതന 7 വീതം, തൊണ്ടര്‍നാട് 5, കണിയാമ്പറ്റ, വൈത്തിരി 4 വീതം, പനമരം, തിരുനെല്ലി 3 വീതം, മൂപ്പൈനാട്, പൂതാടി, പടിഞ്ഞാറത്തറ, തരിയോട് 2 വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന 14 പേരും കര്‍ണാടകയില്‍ നിന്നും വന്ന് ഒരാളുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധിതരായത്.

487 പേര്‍ക്ക് രോഗമുക്തി

വൈത്തിരി 9, ബത്തേരി 6, തവിഞ്ഞാല്‍ 5, പുല്‍പള്ളി 3, അമ്പലവയല്‍, കല്‍പ്പറ്റ 2 വീതം , കോട്ടത്തറ, മേപ്പാടി, മുട്ടില്‍, നെന്മേനി, പൂതാടി പൊഴുതന, തരിയോട്, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും 10 തമിഴ്‌നാട് സ്വദേശികളും വീടുകളില്‍ ചികിത്സയിലുള്ള 442 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം

1077 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1077 പേരാണ്. 1717 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 15100 പേര്‍. ഇന്ന് പുതുതായി 69 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1892 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 454324 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 452759 എണ്ണത്തിന്റെ ഫലം ലഭിച്ചു. 393943 പേര്‍ നെഗറ്റീവും 58816 പേര്‍ പോസിറ്റീവുമാണ്.

ബിക്കിനി ലുക്കില്‍ സൂപ്പര്‍ ഹോട്ടായി സിമ്രാന്‍ കൗര്‍; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
    Stories of strength : Ajeesh Raman Talks About The Difficulties of Covid 19 | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+