Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാടും കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.88 ശതമാനം

നിലവില്‍ 4023 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്

വയനാട് ജില്ലയില്‍ ഇന്ന് 249 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 773 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.88 ആണ്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57824 ആയി. 53355 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4023 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2490 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

പനമരം 33, മീനങ്ങാടി 26, വെള്ളമുണ്ട 22, നെന്മേനി 18, മുട്ടിൽ 16, മാനന്തവാടി 15, നൂൽപ്പുഴ 14, ബത്തേരി 13, മേപ്പാടി 12, പൂതാടി 11, കണിയാമ്പറ്റ 7, തൊണ്ടർനാട്, തവിഞ്ഞാൽ, വൈത്തിരി 6 വീതം, കൽപ്പറ്റ, പുൽപ്പള്ളി 5 വീതം, മുള്ളൻകൊല്ലി, പടിഞ്ഞാറത്തറ 4 വീതം, അമ്പലവയൽ 3, കോട്ടത്തറ, പൊഴുതന, തരിയോട്, തിരുനെല്ലി, എടവക രണ്ടു വീതം, വെങ്ങപ്പള്ളി സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്നാട്ടിൽ നിന്ന് വന്ന 11 പേരും, കർണാടകയിൽ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗ ബാധിതരായത്.

773 പേര്‍ക്ക് രോഗമുക്തി

ബത്തേരി, തവിഞ്ഞാൽ 8 വീതം, മേപ്പാടി, പുൽപ്പള്ളി 6 വീതം, കൽപ്പറ്റ, മാനന്തവാടി 5 വീതം, എടവക, വൈത്തിരി, മൂപ്പൈനാട് മൂന്നു വീതം, മുട്ടിൽ, പനമരം, തരിയോട് രണ്ടു വീതം, കണിയാമ്പറ്റ, കോട്ടത്തറ, നെന്മേനി, തിരുനെല്ലി, തൊണ്ടർനാട്, പൂതാടി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും, തമിഴ്നാട് സ്വദേശികളായ 7 പേരും, കണ്ണൂർ സ്വദേശിയായ ഒരാളും, വീടുകളിൽ ചികിത്സയിലായിരുന്ന 705 പേരുമാണ് രോഗമുക്തി നേടിയത്.

903 പേര്‍ പുതുതായി നിരീക്ഷണത്തില്‍

Recommended Video

cmsvideo
    രാജ്യം കോവിഡിനെ വരുതിയിലാക്കുന്നു..പ്രതീക്ഷയുടെ കണക്കുകൾ

    കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 903 പേരാണ്. 1405 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17762 പേര്‍. ഇന്ന് പുതുതായി 109 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1879 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 447718 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 442203 എണ്ണത്തിന്റെ ഫലം ലഭിച്ചു. 384379 പേര്‍ നെഗറ്റീവും 57824 പേര്‍ പോസിറ്റീവുമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+