Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയിൽ 264 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 4573 പേർ ചികിത്സയിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1133 പേരാണ്

വയനാട് ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 2444 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.23 ആണ്. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 251 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57331 ആയി. 52286 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4573 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3012 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

വെള്ളമുണ്ട 43, മേപ്പാടി 27, ബത്തേരി 20, എടവക, പനമരം 15 വീതം, കല്‍പ്പറ്റ, പുല്‍പ്പള്ളി 14 വീതം, തിരുനെല്ലി 13, മുട്ടില്‍ 10, കോട്ടത്തറ, മീനങ്ങാടി 9 വീതം, മാനന്തവാടി, നെന്മേനി, നൂല്‍പ്പുഴ 8 വീതം, കണിയാമ്പറ്റ, തവിഞ്ഞാല്‍ 6 വീതം, പൊഴുതന 5, വൈത്തിരി 4, അമ്പലവയല്‍, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, മൂപ്പൈനാട് 3 വീതം, വെങ്ങപ്പള്ളി 2, പൂതാടി തരിയോട് മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന 10 പേരും കര്‍ണാടകയില്‍ നിന്ന് വന്ന മൂന്ന് പേരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നു രോഗബാധിതരായത്.

2444 പേര്‍ക്ക് രോഗമുക്തി

തരിയോട്, തവിഞ്ഞാല്‍ 11 വീതം, പൊഴുതന, ബത്തേരി 9 വീതം, നെന്മേനി 5, പുല്‍പ്പള്ളി 4, മാനന്തവാടി, മേപ്പാടി, പടിഞ്ഞാറത്തറ, പൂതാടി, വൈത്തിരി 3 വീതം, കല്‍പ്പറ്റ, പനമരം, തൊണ്ടര്‍നാട് 2 വീതം, കണിയാമ്പറ്റ, എടവക, തിരുനെല്ലി, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരും 2 തമിഴ്‌നാട് സ്വദേശികളും വീടുകളില്‍ ചികിത്സയിലായിരുന്ന 2368 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

43ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കും

    1133 പേര്‍ പുതുതായി നിരീക്ഷണത്തില്‍

    കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1133 പേരാണ്. 3750 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 19244 പേര്‍. ഇന്ന് പുതുതായി 68 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1780 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 443950 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 439498 എണ്ണത്തിന്റെ ഫലം ലഭിച്ചു. 382167 പേര്‍ നെഗറ്റീവും 57331 പേര്‍ പോസിറ്റീവുമാണ്.

    മധുരിമയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+