Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് 266 പേര്‍ക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.08 ശതമാനം

നിലവില്‍ 2497 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്

വയനാട് ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 235 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.08 ആണ്. 262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62797 ആയി. 59795 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2497 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1580 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

മേപ്പാടി 50, വെള്ളമുണ്ട 25, നെന്മേനി 23, അമ്പലവയൽ 21, പനമരം, മീനങ്ങാടി 19 വീതം, പൂതാടി 18, കൽപ്പറ്റ 14, ബത്തേരി, വൈത്തിരി 10, പടിഞ്ഞാറത്തറ 9, തിരുനെല്ലി 8, നൂൽപ്പുഴ 6, മാനന്തവാടി, മുട്ടിൽ, തവിഞ്ഞാൽ 4 വീതം, എടവക, കണിയാമ്പറ്റ, മൂപ്പൈനാട്, തൊണ്ടർനാട്, വെങ്ങപ്പള്ളി 3 വീതം, പൊഴുതന 2, പുൽപ്പള്ളി ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ നിന്നെത്തിയ 4 പേർക്കും രോഗം സ്ഥിരീകരിച്ചു.

235 പേർക്ക് രോഗമുക്തി

ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 26 പേരും, വീടുകളിൽ ചികിത്സയിലായിരുന്ന 209 പേരുമാണ് ഇന്ന് രോഗമുക്തരായത്.

കൊവിഡ് കേസുകള്‍ ഉയരുമ്പോഴും സാമൂഹിക അകലം പാലിക്കാതെ മാര്‍ക്കറ്റുകള്‍; ദില്ലി ഓക്ല മാര്‍ക്കറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍

Recommended Video

cmsvideo
    AIIMS warns of impending third wave

    847 പേര്‍ പുതുതായി നിരീക്ഷണത്തില്‍

    കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 847 പേരാണ്. 906 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10069 പേര്‍. ഇന്ന് പുതുതായി 69 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2711 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 484934 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 481181 എണ്ണത്തിന്റെ ഫലം ലഭിച്ചു. 418384 പേര്‍ നെഗറ്റീവും 62797 പേര്‍ പോസിറ്റീവുമാണ്.

    കറുപ്പിൽ അഴകായി ഉർവശി റൗട്ടേല; പുതിയ ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+