വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ജില്ലയിൽ 272 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി 55 പേർക്ക്

നിലവില്‍ 3624 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്

Google Oneindia Malayalam News

വയനാട് ജില്ലയില്‍ ഇന്ന് 272 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 55 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.20 ആണ്. 258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59088 ആയി. 54976 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3624 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2189 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

എടവക 40, മേപ്പാടി 22, നൂല്‍പ്പുഴ, വെള്ളമുണ്ട 20 വീതം, കല്‍പ്പറ്റ, ബത്തേരി, പൂതാടി 12 വീതം, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, പനമരം 11 വീതം, മാനന്തവാടി, കോട്ടത്തറ 10 വീതം, പുല്‍പ്പള്ളി, വൈത്തിരി 9 വീതം, തിരുനെല്ലി, വെങ്ങപ്പള്ളി, മുട്ടില്‍, മൂപ്പൈനാട് 7 വീതം, മീനങ്ങാടി 6, പടിഞ്ഞാറത്തറ 4, അമ്പലവയല്‍, നെന്മേനി, തരിയോട് 3 വീതം, കണിയാമ്പറ്റ സ്വദേശികളായ 2 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്‌നാട്ടില്‍ നിന്ന് വന്ന 11 പേരും കര്‍ണാടകയില്‍ നിന്ന് വന്ന മൂന്ന് പേരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.

55 പേര്‍ക്ക് രോഗമുക്തി

പടിഞ്ഞാറത്തറ 6, ബത്തേരി, തിരുനെല്ലി 5 വീതം, കല്‍പ്പറ്റ, തവിഞ്ഞാല്‍ 4 വീതം, പുല്‍പ്പള്ളി, തരിയോട് 3 വീതം, മാനന്തവാടി, മേപ്പാടി, മൂപ്പൈനാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയി ലായിരുന്ന 21 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

Recommended Video

cmsvideo
സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മല

934 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 934 പേരാണ്. 1115 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14919 പേര്‍. ഇന്ന് പുതുതായി 71 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1576 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 455900 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 455784 എണ്ണത്തിന്റെ ഫലം ലഭിച്ചു. 396696 പേര്‍ നെഗറ്റീവും 59088 പേര്‍ പോസിറ്റീവുമാണ്.

ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ

Wayanad
English summary
Wayanad covid numbers 272 new cases reported on June 4 latest update with stats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X