വയനാട് 272 പേർക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.37
നിലവില്‍ 3134 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്
വയനാട് ജില്ലയില്‍ ഇന്ന് 272 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 297 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.37 ആണ്. 255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59927 ആയി. 56305 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3134 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1763 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി 33, മേപ്പാടി 27, കണിയാമ്പറ്റ 26, പനമരം 19, കൽപ്പറ്റ 17, മുട്ടിൽ 15, തവിഞ്ഞാൽ, വെങ്ങപ്പള്ളി 14 വീതം, അമ്പലവയൽ 10, എടവക, മീനങ്ങാടി, വെള്ളമുണ്ട 9 വീതം, നൂൽപ്പുഴ, പുൽപ്പള്ളി, ബത്തേരി 7 വീതം, നെന്മേനി, തിരുനെല്ലി, തൊണ്ടർനാട് 6 വീതം, പൂതാടി 4, പടിഞ്ഞാറത്തറ 3, വൈത്തിരി 2, കോട്ടത്തറ, മുള്ളൻകൊല്ലി, മൂപ്പൈനാട്, പൊഴുതന, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതർ ആയത്. തമിഴ്നാട്ടിൽ നിന്നും വന്ന 15 പേരും, അരുണാചൽപ്രദേശ്, കർണാടക സംസഥാനങ്ങളിൽ നിന്നും വന്ന ഓരോരുത്തരും ആണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന് രോഗ ബാധിതർ ആയത്.
297 പേര്‍ക്ക് രോഗമുക്തി
ബത്തേരി സ്വദേശികളായ 22 പേർ, തൊണ്ടർനാട് 11 പേർ, തിരുനെല്ലി, നെന്മേനി, മാനന്തവാടി, വൈത്തിരി, മേപ്പാടി, അമ്പലവയൽ 4 പേർ, പടിഞ്ഞാറത്തറ 3, വെള്ളമുണ്ട 2, പനമരം, കോഴിക്കോട് സ്വദേശികളായ ഓരോരുത്തരും, തമിഴ്നാട് സ്വദേശികളായ 9 പേരും, വീടുകളിൽ ചികിത്സയിലായിരുന്ന 224 പേരുമാണ് രോഗമുക്തരായത്.
762 പേര്‍ പുതുതായി നിരീക്ഷണത്തില്‍
Recommended Video
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 762 പേരാണ്. 1676 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12281 പേര്‍. ഇന്ന് പുതുതായി 62 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2292 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 462077 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 461753 എണ്ണത്തിന്റെ ഫലം ലഭിച്ചു. 401826 പേര്‍ നെഗറ്റീവും 59927 പേര്‍ പോസിറ്റീവുമാണ്.












Click it and Unblock the Notifications