വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 310 പേര്‍ക്ക്; രോഗമുക്തി നേടിയത് 246 പേർ

നിലവില്‍ 3156 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്

Google Oneindia Malayalam News

വയനാട് ജില്ലയില്‍ ഇന്ന് 310 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 246 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.03 ആണ്. 283 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60237 ആയി. 56553 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3156 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1831 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

പനമരം 40, നൂൽപ്പുഴ 31, മൂപ്പൈനാട് 26, വെങ്ങപ്പള്ളി 21, മാനന്തവാടി 19, എടവക 16, വെള്ളമുണ്ട 15, ബത്തേരി 14, മേപ്പാടി 12, പടിഞ്ഞാറത്തറ 11, മുട്ടിൽ 10, പുൽപള്ളി 9, മുള്ളൻകൊല്ലി, വൈത്തിരി 8 പേർ വീതം, തവിഞ്ഞാൽ, തിരുനെല്ലി 6 പേർ വീതം, കണിയാമ്പറ്റ, മീനങ്ങാടി, നെന്മേനി, പൂതാടി 5 പേർ വീതം, അമ്പലവയൽ, കൽപ്പറ്റ, പൊഴുതന 3 പേർ വീതം, കോട്ടത്തറ, തൊണ്ടർനാട് സ്വദേശികളായ ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ നിന്നും വന്ന 24 പേർക്കും, കർണാടകത്തിൽ നിന്നും വന്ന രണ്ട് പേർക്കും, ഗുജറാത്തിൽ നിന്നും വന്ന ഒരാളുമാണ് ഇതര സംസ്ഥാനത്ത് നിന്നുമെത്തി രോഗ ബാധിതരായത്.

246 പേര്‍ക്ക് രോഗമുക്തി

മേപ്പാടി 8, ബത്തേരി 6, തൊണ്ടർനാട്, വെള്ളമുണ്ട നാലു വീതം, വൈത്തിരി, കൽപ്പറ്റ മൂന്ന് വീതം, നെന്മേനി, പുൽപ്പള്ളി, അമ്പലവയൽ രണ്ടു വീതം, കണിയാമ്പറ്റ, പനമരം, പൊഴുതന, മൂപ്പൈനാട്, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും, 16 തമിഴ്നാട് സ്വദേശികളും, 3 കണ്ണൂർ സ്വദേശികളും, വീടുകളിൽ ചികിത്സയിലായിരുന്ന 188 പേരുമാണ് രോഗമുക്തരായത്.

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ തന്റെ മണ്ഡലം സന്ദർശിച്ചപ്പോൾ ചിത്രങ്ങൾ

888 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (9.06.21) പുതുതായി നിരീക്ഷണത്തിലായത് 888 പേരാണ്. 878 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12291 പേര്‍. ഇന്ന് പുതുതായി 64 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1722 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 463799 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 463023 എണ്ണത്തിന്റെ ഫലം ലഭിച്ചു. 402786 പേര്‍ നെഗറ്റീവും 60237 പേര്‍ പോസിറ്റീവുമാണ്.

ബീച്ചിൽ ഹോട്ട് ലുക്കിൽ നടി സുരഭി ജ്യോതി.. ചിത്രങ്ങള്‍

Recommended Video

cmsvideo
Meet Kerala-born IAS officer Roshan Jacob credited for containing COVID-19 spread in Lucknow

Wayanad
English summary
വയനാട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 310 പേര്‍ക്ക്; രോഗമുക്തി നേടിയത് 246 പേർ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X