Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയിൽ 315 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 378 പേര്‍ക്ക് രോഗമുക്തി

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57067 ആയി

വയനാട് ജില്ലയില്‍ ഇന്ന് 315 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 378 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.54 ആണ്. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും കൊവിഡ് സ്ഥിരീകരിച്ചു. 311 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57067 ആയി. 49842 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6704 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5096 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

നെന്മേനി 33 പേര്‍, ബത്തേരി 27, പൂതാടി 26, വെള്ളമുണ്ട 22, പനമരം 21, മേപ്പാടി 20, മൂപ്പൈനാട് 19, മീനങ്ങാടി 18, മുട്ടില്‍ 16, മാനന്തവാടി 14, കല്‍പ്പറ്റ 11, തൊണ്ടര്‍നാട്, വൈത്തിരി 9 വീതം, അമ്പലവയല്‍, പുല്‍പ്പള്ളി, 8 വീതം, കോട്ടത്തറ, നൂല്‍പ്പുഴ, പൊഴുതന, തരിയോട്, തിരുനെല്ലി 7 വീതം, വെങ്ങപ്പള്ളി, തവിഞ്ഞാല്‍, കണിയാമ്പറ്റ 4 വീതം, എടവക 2, പടിഞ്ഞാറത്തറ സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്‌നാട്ടില്‍ നിന്ന് വന്ന മൂന്ന് പേരും കര്‍ണാടകയില്‍ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതനായത്.

378 പേര്‍ക്ക് രോഗമുക്തി

തവിഞ്ഞാല്‍ 21, ബത്തേരി 18, പൊഴുതന, തരിയോട് 10 വീതം, തൊണ്ടര്‍നാട്, വെള്ളമുണ്ട 5 വീതം, മേപ്പാടി, മുട്ടില്‍ 4 വീതം, അമ്പലവയല്‍, എടവക, കല്‍പ്പറ്റ, തിരുനെല്ലി, വൈത്തിരി 3 വീതം, പടിഞ്ഞാറത്തറ, മുപ്പൈനാട്, മാനന്തവാടി 2 വീതം, കണിയാമ്പറ്റ, മീനങ്ങാടി, നെന്മേനി, നൂല്‍പ്പുഴ, പനമരം, പൂതാടി, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തരും മൂന്ന് തമിഴ്‌നാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 269 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

1474 പേര്‍ പുതുതായി നിരീക്ഷണത്തില്‍

Recommended Video

cmsvideo
    Virus cause damage to men's $exual life

    കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1474 പേരാണ്. 2047 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 21861 പേര്‍. ഇന്ന് പുതുതായി 143 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2135 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 442170 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 438347 എണ്ണത്തിന്റെ ഫലം ലഭിച്ചു. 381280 പേര്‍ നെഗറ്റീവും 57067 പേര്‍ പോസിറ്റീവുമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+