Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ 373 പേര്‍ക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴേക്ക്

നിലവില്‍ 6716 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്

വയനാട് ജില്ലയില്‍ ഇന്ന് 373 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 372 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.97 ആണ്. 363 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56752 ആയി. 49456 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6716 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5126 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

നെന്മേനി 39 പേർ, എടവക 30, പനമരം 28, തവിഞ്ഞാൽ, മേപ്പാടി 27 വീതം, വെള്ളമുണ്ട 26, മാനന്തവാടി 24, മുട്ടിൽ, ബത്തേരി 19 വീതം, നൂൽപ്പുഴ, പടിഞ്ഞാറത്തറ 14 വീതം, കൽപ്പറ്റ 12, കോട്ടത്തറ 11, പൂതാടി, തിരുനെല്ലി 10 വീതം, വൈത്തിരി 8, കണിയാമ്പറ്റ, മൂപ്പൈനാട് 7 വീതം, തരിയോട്, വേങ്ങപ്പള്ളി 6 വീതം, അമ്പലവയൽ 5, പുൽപ്പള്ളി 4, മീനങ്ങാടി, തൊണ്ടർനാട് 3 വീതം, പൊഴുതന 2, മുള്ളൻകൊല്ലി സ്വദേശിയായ ഒരാളും, പത്തനംതിട്ട സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്നാട്ടിൽ നിന്നും വന്ന 9 പേരും, കർണാടകയിൽ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗ ബാധിതരായത്.

372 പേര്‍ക്ക് രോഗമുക്തി

തവിഞ്ഞാൽ 18, കൽപ്പറ്റ 14, തരിയോട് 8, പൊഴുതന 6, നെന്മേനി 5, മേപ്പാടി, കോട്ടത്തറ നാലു വീതം, തിരുനെല്ലി, മൂപ്പൈനാട്, വെങ്ങപ്പള്ളി, മുട്ടിൽ, തൊണ്ടർനാട്, വൈത്തിരി, വെള്ളമുണ്ട മൂന്ന് വീതം, പനമരം, അമ്പലവയൽ രണ്ട് വീതം, മാനന്തവാടി, എടവക സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 286 പേരുമാണ് രോഗമുക്തരായത്.

1009 പേര്‍ പുതുതായി നിരീക്ഷണത്തില്‍

Recommended Video

cmsvideo
    Virus cause damage to men's $exual life

    കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1009 പേരാണ്. 1837 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 22434 പേര്‍. ഇന്ന് പുതുതായി 92 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2797 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 440035 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 437046 എണ്ണത്തിന്റെ ഫലം ലഭിച്ചു. 380294 പേര്‍ നെഗറ്റീവും 56752 പേര്‍ പോസിറ്റീവുമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+