Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ 433 പേര്‍ക്കgകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.16

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 69604 ആയി

വയനാട് ജില്ലയില്‍ ഇന്ന് 433 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 292 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.16 ആണ്. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 69604 ആയി. 65014 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3884 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2699 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 6 പേരും വീടുകളില്‍ നിരീക്ഷണത്തി ലായിരുന്ന 286 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

covid 19

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 920 പേരാണ്. 880 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13556 പേര്‍. ഇന്ന് പുതുതായി 127 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3368 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 542963 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 514972 എണ്ണത്തിന്റെ ഫലം ലഭിച്ചു. 445368 പേര്‍ നെഗറ്റീവും 69604 പേര്‍ പോസിറ്റീവുമാണ്.

ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു

രോഗം സ്ഥിരീകരിച്ചവര്‍

വെള്ളമുണ്ട 49, തവിഞ്ഞാല്‍ 46, തിരുനെല്ലി 37, ബത്തേരി 29, പനമരം, നെന്മേനി 27 വീതം, മാനന്തവാടി 25, വൈത്തിരി 24, കണിയാമ്പറ്റ 22, എടവക 21, പൊഴുതന 17, പൂതാടി 16, നൂല്‍പ്പുഴ 15, മുട്ടില്‍ 11, കല്‍പ്പറ്റ , പടിഞ്ഞാറത്തറ 10 വീതം, അമ്പലവയല്‍, തരിയോട് 7 വീതം, തൊണ്ടര്‍നാട്, മേപ്പാടി, കോട്ടത്തറ 6 വീതം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി 5 വീതം, വെങ്ങപ്പള്ളി 3, മീനങ്ങാടി 2 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം

Recommended Video

cmsvideo
    നാളെ നടത്താനിരുന്ന സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+