വയനാട് ജില്ലയിൽ 453 പേർക്കുകൂടി കോവിഡ്; രോഗമുക്തി നേടിയത് 219 പേർ
445 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് 453 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 219 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.84 ആണ്. 445 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം ലഭ്യമല്ലാത്ത 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67077 ആയി. 63261 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3097 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2136 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന 11 പേരും, വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 208 പേരുമാണ് രോഗമുക്തരായത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1181 പേരാണ്. 755 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11811 പേര്‍. ഇന്ന് പുതുതായി 59 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3422 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 523168 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 503724 എണ്ണത്തിന്റെ ഫലം ലഭിച്ചു. 436647 പേര്‍ നെഗറ്റീവും 67077 പേര്‍ പോസിറ്റീവുമാണ്.
രോഗം സ്ഥിരീകരിച്ചവര്‍
വെള്ളമുണ്ട 53, ബത്തേരി 43, അമ്പലവയൽ 26, കണിയാമ്പറ്റ, തവിഞ്ഞാൽ 25 വീതം, മീനങ്ങാടി, പടിഞ്ഞാറത്തറ 23 വീതം, തിരുനെല്ലി 22, മേപ്പാടി, പൊഴുതന 21 വീതം, മാനന്തവാടി 19, മുള്ളൻകൊല്ലി, പൂതാടി 18 വീതം, പനമരം, പുൽപള്ളി 17 വീതം, എടവക, മുട്ടിൽ 12 വീതം, നൂൽപ്പുഴ, തരിയോട് 10 വീതം, കൽപ്പറ്റ, തൊണ്ടർനാട് 8 വീതം, വൈത്തിരി 6, വെങ്ങപ്പള്ളി 4, മൂപ്പൈനാട്, നെന്മേനി രണ്ട് വീതം പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തും നിന്ന് എത്തിയ രണ്ട് ആസാം സ്വദേശികൾക്കും, തെലങ്കാന, കർണാടക സ്വദേശികളായ ഓരോരുത്തർക്കും, 4 തമിഴ്നാട് സ്വദേശികളുമാണ് ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗബാധിതരായത്.












Click it and Unblock the Notifications