Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് 486 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 6714 പേർ ചികിത്സയിൽ

വയനാട് 486 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 6714 പേർ ചികിത്സയിൽ

വയനാട് ജില്ലയില്‍ ഇന്ന് 486 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 449 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.01 ആണ്. 472 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 55810 ആയി. 48386 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6714 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5159 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Covid 19

രോഗം സ്ഥിരീകരിച്ചവര്‍

വെള്ളമുണ്ട 64 പേർ, ബത്തേരി 49, അമ്പലവയൽ 47, കൽപ്പറ്റ 41, മേപ്പാടി 34, പനമരം 32, എടവക 30, പൂതാടി 24, മുട്ടിൽ 23, തരിയോട് 21, തവിഞ്ഞാൽ 15, മീനങ്ങാടി 14, കോട്ടത്തറ, മാനന്തവാടി 12 വീതം, നെന്മേനി 10, വൈത്തിരി 8, നൂൽപ്പുഴ, മൂപ്പൈനാട് 7 വീതം, പടിഞ്ഞാറത്തറ 6, കണിയാമ്പറ്റ തിരുനെല്ലി 5, പൊഴുതന 4, പുൽപ്പള്ളി സ്വദേശികളായ രണ്ടു പേരുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന 12 പേരും, കർണാടകയിൽ നിന്ന് വന്ന രണ്ട് പേരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.

449 പേര്‍ക്ക് രോഗമുക്തി

നെൻമേനി 22, തവിഞ്ഞാൽ 15, പടിഞ്ഞാറത്തറ 13, തരിയോട്, തൊണ്ടർനാട് അഞ്ചു വീതം, കൽപ്പറ്റ, തിരുനെല്ലി, വെള്ളമുണ്ട നാലു വീതം, ബത്തേരി, മാനന്തവാടി, കോട്ടത്തറ 3 വീതം, അമ്പലവയൽ, മുട്ടിൽ, മേപ്പാടി, പനമരം രണ്ടു വീതം, കണിയാമ്പറ്റ, മീനങ്ങാടി, എടവക, മൂപ്പൈനാട്, നൂൽപ്പുഴ, പൊഴുതന, വൈത്തിരി സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 353 പേരുമാണ് രോഗമുക്തരായത്.

കോറോണ രക്ഷക് ബോധവത്ക്കരണവുമായി ദില്ലി പോലീസ്- ചിത്രങ്ങള്‍

1665 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1665 പേരാണ്. 2230 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 24713 പേര്‍. ഇന്ന് പുതുതായി 204 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2148 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 434618 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 433608 എണ്ണത്തിന്റെ ഫലം ലഭിച്ചു. 377798 പേര്‍ നെഗറ്റീവും 55810 പേര്‍ പോസിറ്റീവുമാണ്.

അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം; സാക്ഷി അഗർവാളിന്റെ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
    കോവിഡ് വീട്ടിലിരുന്ന് പരിശോധിക്കാൻ അത്ഭുത ടെസ്റ്റ് കിറ്റ്..അറിയേണ്ടതെല്ലാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+