Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് 70 പേര്‍ക്കുകൂടി കോവിഡ്; നിയന്ത്രണം കടുപ്പിച്ച് കലക്ടർ

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28126 ആയി

വയനാട് ജില്ലയില്‍ ഇന്ന് 70 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28126 ആയി. 27369 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 562 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 484 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Covid 19

രോഗം സ്ഥിരീകരിച്ചവര്‍

നൂല്‍പ്പുഴ 12, കണിയാമ്പറ്റ 9, ബത്തേരി, നെന്മേനി 7 വീതം, കല്‍പ്പറ്റ 6, പൂതാടി, വേങ്ങപ്പള്ളി 4 വീതം, അമ്പലവയല്‍, മാനന്തവാടി, മീനങ്ങാടി, പനമരം 3 വീതം, കോട്ടത്തറ, മേപ്പാടി 2 വീതം, എടവക, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബംഗാളില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

79 പേര്‍ക്ക് രോഗമുക്തി

കല്‍പ്പറ്റ, വെങ്ങപ്പള്ളി, കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 76 പേരുമാണ് രോഗമുക്തി നേടിയത്.

249 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 249 പേരാണ്. 242 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2931 പേര്‍. ഇന്ന് പുതുതായി 10 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 823 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 306205 സാമ്പിളുകളില്‍ 304875 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 276749 നെഗറ്റീവും 28126 പോസിറ്റീവുമാണ്.

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

നിയന്ത്രണം കടുപ്പിച്ച് കലക്ടർ

കോവിഡ് വ്യാപനത്തോത് ഉയരുന്ന സാഹചര്യത്തിൽ വിവാഹങ്ങൾ, കായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ച് കലക്ടർ ഉത്തരവായി. ചെറിയ ഹാളുകൾ, വീടുകൾ എന്നിവിടങ്ങളിൽ നടക്കുന്ന വിവാഹങ്ങളിൽ പരമാവധി 100 ആളുകൾക്കാണ് അനുമതി. വലിയ ഹാൾ, തുറന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെ പരിപാടികൾക്ക് പരമാവധി 200 പേർക്കു പങ്കെടുക്കാം. വിവാഹം നടക്കുന്ന പരിധിയിലുള്ള സ്റ്റേഷൻ ഹൗസ് ഓഫിസറെ വിവരം രേഖാമൂലം അറിയിക്കണം.

കറുപ്പ് സാരിയിൽ സുന്ദരിയായി പൂജിതാ പൊന്നട, ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+