Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് 38 പേർക്കുകൂടി കോവിഡ്; രോഗമുക്തി നേടിയത് 53 പേര്‍

വയനാട് ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27973 ആയി. 27224 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 590 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 524 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

Covid 19

രോഗം സ്ഥിരീകരിച്ചവര്‍

വെങ്ങപ്പള്ളി സ്വദേശികള്‍ 10 പേര്‍, മീനങ്ങാടി, തിരുനെല്ലി നാലു പേര്‍ വീതം, നെന്മേനി, വൈത്തിരി മൂന്ന് പേര്‍ വീതം, എടവക, മേപ്പാടി, പുല്‍പ്പള്ളി, ബത്തേരി രണ്ടു പേര്‍ വീതം, കല്‍പ്പറ്റ, മാനന്തവാടി, നൂല്‍പ്പുഴ, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന അമ്പലവയല്‍ സ്വദേശിയും, കര്‍ണാടകയില്‍ നിന്ന് വന്ന ബത്തേരി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി് രോഗബാധിതരായത്.

53 പേര്‍ക്ക് രോഗമുക്തി

മുട്ടില്‍ സ്വദേശികള്‍ 2 പേര്‍, മേപ്പാടി, പനമരം, മാനന്തവാടി, എടവക, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 46 പേരുമാണ് രോഗമുക്തി നേടിയത്.

ട്രെൻഡി ലുക്കിൽ നേഹ - ചിത്രങ്ങൾ കാണാം

245 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (21.03.21) പുതുതായി നിരീക്ഷണത്തിലായത് 245 പേരാണ്. 240 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2945 പേര്‍. ഇന്ന് പുതുതായി 6 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 672 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 304081 സാമ്പിളുകളില്‍ 297903 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 269930 നെഗറ്റീവും 27973 പോസിറ്റീവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+