വയനാട് 41 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി നേടിയത് 106 പേര്‍
നിലവില്‍ 824 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 41 പേര്‍ക്ക്. അതേസമയം ചികിത്സയിലായിരുന്ന 106 പേര്‍ രോഗമുക്തി നേടി. ഇന്ന് കോവിഡ് സ്ഥിരീകരിച്ച എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27593 ആയി. 26616 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 824 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 750 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി - 7
മീനങ്ങാടി - 7
വെള്ളമുണ്ട - 6
ബത്തേരി - 2
മുട്ടില്‍ - 3
അമ്പലവയല്‍ - 2
കണിയാമ്പറ്റ -2
പനമരം -2
പൂതാടി - 2
തൊണ്ടര്‍നാട് - 2
എടവക - 1
നൂല്‍പ്പുഴ -1
പുല്‍പ്പള്ളി - 1
തവിഞ്ഞാല്‍ -1
വെങ്ങപ്പള്ളി - 1
106 പേര്‍ക്ക് രോഗമുക്തി
പൊഴുതന സ്വദേശികളായ 4 പേര്‍, പനമരം 3 പേര്‍, മാനന്തവാടി, മൂപ്പൈനാട്, നെന്മേനി, പുല്‍പ്പള്ളി, ബത്തേരി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 94 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.
208 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 208 പേരാണ്. 256 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4210 പേര്‍. ഇന്ന് പുതുതായി 6 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 824 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 298074 സാമ്പിളുകളില്‍ 293881 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 266288 നെഗറ്റീവും 27593 പോസിറ്റീവുമാണ്.
സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 1579 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 139 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3377 പേർ രോഗമുക്തി നേടി. 32,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ആണ്.












Click it and Unblock the Notifications