വയനാട് 40 പേര്‍ക്കുകൂടി കോവിഡ്; 59 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27686 ആയി
വയനാട് ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 59 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27686 ആയി. 26744 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 787 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 727 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

മീനങ്ങാടി സ്വദേശികള്‍ 14 പേര്‍, പൊഴുതന 4 പേര്‍, മാനന്തവാടി, നൂല്‍പ്പുഴ, നെന്മേനി മൂന്ന് പേര്‍ വീതം, കല്‍പ്പറ്റ, മുട്ടില്‍ രണ്ടു പേര്‍ വീതം, എടവക, മുള്ളന്‍കൊല്ലി, നല്ലൂര്‍നാട്, പൂതാടി, ബത്തേരി, തിരുനെല്ലി, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
അമ്പലവയല്‍, പൊഴുതന, മേപ്പാടി സ്വദേശികളായ രണ്ടു പേര്‍ വീതം, പനമരം, കല്‍പ്പറ്റ സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 51 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 202 പേരാണ്. 565 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3809 പേര്‍. ഇന്ന് പുതുതായി 9 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 572 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 299608 സാമ്പിളുകളില്‍ 294930 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 267244 നെഗറ്റീവും 27686 പോസിറ്റീവുമാണ്.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
സംസ്ഥാനത്ത് ഇന്ന് 1792 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 3238 പേർ രോഗമുക്തി നേടി. ഇതോടെ 29,478 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,57,097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4396 ആയി.
നടി ത്രിധ ചൗധരിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications