Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 266 പേർക്ക്; ടിപിആർ 8.96 ശതമാനം

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1128 പേരാണ്

വയനാട് ജില്ലയില്‍ ഇന്ന് 266 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 194 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65220 ആയി. 61790 പേര്‍ ഇതുവരെ രോഗമുക്തരായി. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.96 ശതമാനമാണ് ആണ്.

covid 19

അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 263 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടാത്. 3 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. നിലവില്‍ 2914 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1967 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 23 പേരും വീടുകളില്‍ ചികിത്സയിലായിരുന്ന 171 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1128 പേരാണ്. 1021 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11043 പേര്‍. ഇന്ന് പുതുതായി 139 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3421 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 507142 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 493102 എണ്ണത്തിന്റെ ഫലം ലഭിച്ചു. 427882 പേര്‍ നെഗറ്റീവും 65220 പേര്‍ പോസിറ്റീവുമാണ്.

നെന്മേനി, കണിയാമ്പറ്റ 21 വീതം, അമ്പലവയല്‍, മേപ്പാടി, ബത്തേരി 17 വീതം, മുട്ടില്‍ 14, എടവക, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, വെള്ളമുണ്ട 12 വീതം, തവിഞ്ഞാല്‍ 11, മാനന്തവാടി , മുള്ളന്‍കൊല്ലി , തിരുനെല്ലി 10 വീതം, കോട്ടത്തറ 9, മീനങ്ങാടി, പൂതാടി 8 വീതം, കല്‍പ്പറ്റ, പൊഴുതന, വൈത്തിരി 7 വീതം, പനമരം, പുല്‍പള്ളി , തരിയോട് 6 വീതം, മൂപ്പൈനാട് , വെങ്ങപ്പള്ളി 2 വീതം ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഒരു കര്‍ണാടക സ്വദേശിക്കും ഒരു ഉത്തരാഖണ്ഡ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Cipla Allowed To Import Moderna Vaccine For Use In India | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+