Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ഇന്ന് പോസിറ്റീവ് കേസുകളെക്കാൾ കൂടുതൽ രോഗമുക്തർ

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 66124 ആയി

വയനാട് ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 300 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.73 ആണ്. 273 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 66124 ആയി.

covid 19

ജീന്‍സിലെ ഈ ചെറിയ പോക്കറ്റ് എന്തിനാണ്; ആ രഹസ്യം അറിയാം

300 പേര്‍ രോഗമുക്തി നേടി. ആശുപത്രികളിൽ ചികിത്സയിലായിരുന്ന 17 പേരും, വീടുകളിൽ ചികിത്സയിലായിരുന്ന 283 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്. 62488 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3099 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2073 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (04.07.21) പുതുതായി നിരീക്ഷണത്തിലായത് 1013 പേരാണ്. 973 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11554 പേര്‍. ഇന്ന് പുതുതായി 78 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2791 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 515404 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 498685 എണ്ണത്തിന്റെ ഫലം ലഭിച്ചു. 432561 പേര്‍ നെഗറ്റീവും 66124 പേര്‍ പോസിറ്റീവുമാണ്.

രോഗം സ്ഥിരീകരിച്ചവര്‍

മുള്ളൻകൊല്ലി 46, വെള്ളമുണ്ട 44, അമ്പലവയൽ 25, ബത്തേരി 22, നെന്മേനി 20, പൂതാടി 15, കണിയാമ്പറ്റ 12, പുൽപ്പള്ളി, മീനങ്ങാടി 10 വീതം, പൊഴുതന 8, കൽപ്പറ്റ, മാനന്തവാടി, തവിഞ്ഞാൽ ഏഴ് വീതം, മേപ്പാടി 6, മുട്ടിൽ, പടിഞ്ഞാറത്തറ, തരിയോട്, തിരുനെല്ലി അഞ്ചു വീതം, നൂൽപ്പുഴ, വെങ്ങപ്പള്ളി, പനമരം മൂന്ന് വീതം, മൂപ്പൈനാട് 2, എടവക, കോട്ടത്തറ, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന 3 തമിഴ്നാട് സ്വദേശികളാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതരായത്.

വീണിതല്ലോ കിടക്കുന്നു! വെറൈറ്റി ഫോട്ടോഷൂട്ടുമായി കാജല്‍ അഗര്‍വാള്‍

Recommended Video

cmsvideo
    കുട്ടികൾക്കായി 'കുരുന്ന്-കരുതല്‍' വിദഗ്ധ പരിശീലന പരിപാടി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+