Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്; ടിപിആർ 13.89

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 360 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 362 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 231 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ജില്ലയിൽ രോഗികളുടെ എണ്ണം കൂടുന്നതായാണ് ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. വയനാട് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.89 ശതമാനം ആണ്.

covid 19

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 360 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 66624 ആയി. 63042 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2954 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2003 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 14 പേരും വീടുകളില്‍ ചികിത്സയില്‍ കഴിഞ്ഞ 217 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 672 പേരാണ്. 939 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11385 പേര്‍. ഇന്ന് പുതുതായി 28 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3740 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 519746 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 501463 എണ്ണത്തിന്റെ ഫലം ലഭിച്ചു. 434839 പേര്‍ നെഗറ്റീവും 66624 പേര്‍ പോസിറ്റീവുമാണ്.

രോഗം സ്ഥിരീകരിച്ചവര്‍

Recommended Video

cmsvideo
    WHO's warning about delta plus virus

    മീനങ്ങാടി, മേപ്പാടി 45 വീതം, മുട്ടില്‍ 26, പൂതാടി 25, അമ്പലവയല്‍, കണിയാമ്പറ്റ 23 വീതം, വൈത്തിരി 21, തൊണ്ടര്‍നാട് 18, ബത്തേരി 16, പൊഴുതന 15, നെന്മേനി 14, പടിഞ്ഞാറത്തറ 13, മാനന്തവാടി, തവിഞ്ഞാല്‍ 10 വീതം, പനമരം 9, മൂപ്പൈനാട് 8, കല്‍പ്പറ്റ മുള്ളന്‍കൊല്ലി 7 വീതം, തിരുനെല്ലി, വെള്ളമുണ്ട 6 വീതം, എടവക , നൂല്‍പ്പുഴ 4 വീതം, തരിയോട് 3, പുല്‍പള്ളി, വെങ്ങപ്പള്ളി ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഇതര സംസ്ഥാനത്തും നിന്നെത്തിയ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+