വയനാട് 372 പേർക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.62 ശതമാനം
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64954 ആയി
വയനാട് ജില്ലയില്‍ ഇന്ന് 372 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് ആരോഗ്യ പ്രവർത്തകരുൾപ്പടെ 365 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 235 പേര്‍ രോഗമുക്തി നേടി. ജില്ലയിൽ ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.62 ശതമാനം ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64954 ആയി. ഇതിൽ 61596 പേര്‍ ഇതുവരെ രോഗമുക്തി നേടിയപ്പോൾ 2739 പേരാണ് ജില്ലയില്‍ ഇനി ചികിത്സയിലുള്ളത്.

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 18 പേരും, വീടുകളില്‍ ചികിത്സയിലായിരുന്ന 217 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് 817 പേരുകൂടി നിരീക്ഷണത്തിൽ പ്രവേശിച്ചു. 670 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10936 പേരാണ്. ഇന്ന് പുതുതായി 69 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2695 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 503721 സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 491508 എണ്ണത്തിന്റെ ഫലം ലഭിച്ചു. 426554 പേര്‍ നെഗറ്റീവും 64954 പേര്‍ പോസിറ്റീവുമാണ്.
രോഗം സ്ഥിരീകരിച്ചവര്‍
Recommended Video
ബത്തേരി 98, വെള്ളമുണ്ട 54, പനമരം 37, തൊണ്ടര്‍നാട്, കല്‍പ്പറ്റ 17 വീതം, മുള്ളന്‍കൊല്ലി 15, നെന്മേനി, മാനന്തവാടി, കണിയാമ്പറ്റ 14 വീതം, ഇടവക 12, തവിഞ്ഞാല്‍ 10, തിരുനെല്ലി 8, മേപ്പാടി, അമ്പലവയല്‍ 7 വീതം, മീനങ്ങാടി 6, വെങ്ങപ്പള്ളി, പൊഴുതന, മൂപ്പൈനാട് 5 വീതം, വൈത്തിരി, തരിയോട്, നൂല്‍പ്പുഴ 4 വീതം, പുല്‍പ്പള്ളി 3, പടിഞ്ഞാറത്തറ 2, പൂതാടി, മുട്ടില്‍, കോട്ടത്തറ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തു നിന്നെത്തിയ 4 തമിഴ്‌നാട് സ്വദേശികള്‍ക്കും, ഉറവിടം അറിയാത്ത 3 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.












Click it and Unblock the Notifications