വയനാട് 397 പേര്‍ക്കുകൂടി കോവിഡ്; 332 പേര്‍ക്ക് രോഗമുക്തി
നിലവില്‍ 3742 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്
വയനാട് ജില്ലയില്‍ ഇന്ന് 397 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 332 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.88 ആണ്. 393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവർത്തർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 68598 ആയി. 64192 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3742 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2613 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.07.21) പുതുതായി നിരീക്ഷണത്തിലായത് 1088 പേരാണ്. 874 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13054 പേര്‍. ഇന്ന് പുതുതായി 43 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2457 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 535184 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 510563 എണ്ണത്തിന്റെ ഫലം ലഭിച്ചു. 441965 പേര്‍ നെഗറ്റീവും 68598 പേര്‍ പോസിറ്റീവുമാണ്. ആശുപത്രികളിൽ ചികിത്സയിലായിരുന്ന 29 പേരും, വീടുകളിൽ ചികിത്സയിലായിരുന്ന 303 പേരുമാണ് രോഗമുക്തരായത്.
Recommended Video
രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി 42, ബത്തേരി 39, പനമരം 33, മുള്ളൻകൊല്ലി 32, വെള്ളമുണ്ട 26, അമ്പലവയൽ 25, പൂതാടി 24, നൂൽപ്പുഴ, മുട്ടിൽ 19 വീതം, നെന്മേനി 16, തിരുനെല്ലി, എടവക 14 വീതം, മീനങ്ങാടി 13, കോട്ടത്തറ 12, തൊണ്ടർനാട് 10, തവിഞ്ഞാൽ, കണിയാമ്പറ്റ 9 വീതം, മേപ്പാടി 8, കൽപ്പറ്റ 7, വൈത്തിരി, പുൽപ്പള്ളി അഞ്ച് വീതം പടിഞ്ഞാറത്തറ 4, പൊഴുതന 3, തരിയോട്, മൂപ്പൈനാട് രണ്ടു വീതം, വെങ്ങപ്പള്ളി സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. കർണാടകയിൽ നിന്ന് വന്ന ഒരാളും, തമിഴ്നാട്ടിൽ നിന്ന് വന്ന മൂന്ന് പേരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.
ഒന്‍പത് വര്‍ഷത്തെ പ്രണയം, പ്രിയതാരം വിവാഹത്തിലേക്കോ, ഒടുവില്‍ സത്യം വെളിപ്പെടുത്തി സ്വാസിക












Click it and Unblock the Notifications