Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ 459 പേര്‍ക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.93

63473 പേര്‍ ഇതുവരെ രോഗമുക്തരായി

വയനാട് ജില്ലയില്‍ ഇന്ന് 459 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 209 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.93 ആണ്. 446 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67536 ആയി. 63473 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3340 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2231 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1419 പേരാണ്. 983 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12247 പേര്‍. ഇന്ന് പുതുതായി 216 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3217 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 526385 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 505532 എണ്ണത്തിന്റെ ഫലം ലഭിച്ചു. 437996 പേര്‍ നെഗറ്റീവും 67536 പേര്‍ പോസിറ്റീവുമാണ്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന 20 പേരും, വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 189 പേരുമാണ് രോഗമുക്തരായത്.

സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ

രോഗം സ്ഥിരീകരിച്ചവര്‍

പടിഞ്ഞാറത്തറ 55, തിരുനെല്ലി 53, നെൻമേനി, തവിഞ്ഞാൽ 43, മേപ്പാടി 34, മുട്ടിൽ 23, തരിയോട് 22, വൈത്തിരി 18, അമ്പലവയൽ, മാനന്തവാടി, മീനങ്ങാടി 17 വീതം, എടവക, കണിയാമ്പറ്റ 13 വീതം, പൂതാടി, പൊഴുതന 11 വീതം, നൂൽപ്പുഴ 10, പനമരം, പുൽപ്പള്ളി 9, സുൽത്താൻ ബത്തേരി 8, വെള്ളമുണ്ട 7, കൽപ്പറ്റ 4, വെങ്ങപ്പള്ളി 3, കോട്ടത്തറ, മുള്ളൻകൊല്ലി 2 വീതം, മൂപ്പൈനാട്, തൊണ്ടർനാട് ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംഥാനത്തു നിന്ന് വന്ന 13 തമിഴ്നാട് സ്വദേശികൾക്കും രോഗം സ്‌ഥിരീകരിച്ചു.

ഗ്ലാമറസ് ലുക്കിൽ പാർവതി നായർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മല

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+