Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ 494 പേര്‍ക്കുകൂടി കോവിഡ്; 420 പേര്‍ക്ക് രോഗമുക്തി

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70768 ആയി

വയനാട് ജില്ലയില്‍ ഇന്ന് 494 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 420 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.10 ആണ്. 487 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70768 ആയി. 65949 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4048 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2920 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. ആശുപത്രികളിൽ ചികിത്സയിലുള്ള 40 പേരും, വീടുകളിൽ ചികിത്സയിലായിരുന്ന 380 പേരുമാണ് രോഗമുക്തരായത്.

covid 19

കണിയാമ്പറ്റ 50, തവിഞ്ഞാൽ 46, അമ്പലവയൽ 44, മൂപ്പൈനാട്, നൂൽപ്പുഴ 35 വീതം, മേപ്പാടി 34, മീനങ്ങാടി 28, ബത്തേരി 27, പൂതാടി 25, മുട്ടിൽ 23, പടിഞ്ഞാറത്തറ 22, മാനന്തവാടി 17, പനമരം 15, മുള്ളൻകൊല്ലി 12, നെന്മേനി 10, എടവക, കൽപ്പറ്റ, തരിയോട്, പൊഴുതന 9 വീതം, വെങ്ങപ്പള്ളി 6, വെള്ളമുണ്ട, പുൽപ്പള്ളി അഞ്ചു വീതം, തിരുനെല്ലി, കോട്ടത്തറ നാലു വീതം, വൈത്തിരി, തൊണ്ടർനാട് സ്വദേശികളായ രണ്ടു പേർ വീതവുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന 5 പേരും, കർണാടകയിൽ നിന്നും, നേപ്പാളിൽ നിന്നും വന്ന ഓരോരുത്തരുമാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി രോഗബാധിതരായത്.

Recommended Video

cmsvideo
    IMA gives alert of third wave of pandemic in India

    കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1112 പേരാണ്. 1025 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13587 പേര്‍. ഇന്ന് പുതുതായി 47 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 6771 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 552788 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 521997 എണ്ണത്തിന്റെ ഫലം ലഭിച്ചു. 451229 പേര്‍ നെഗറ്റീവും 70768 പേര്‍ പോസിറ്റീവുമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+