Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് 53 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി നേടിയത് 69 പേര്‍

നിലവില്‍ വയനാട് 796 പേരാണ് ചികിത്സയിലുള്ളത്, ഇവരില്‍ 737 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്നും പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിൽ താഴെ. ഇന്ന് 53 പേര്‍ക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 69 പേര്‍ രോഗമുക്തി നേടി. ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 52 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27646 ആയി. 26685 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 796 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 737 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Covid

മൂപ്പൈനാട്, നൂൽപ്പുഴ, പുൽപ്പള്ളി സ്വദേശികൾ 6 പേർ വീതം, മേപ്പാടി, പനമരം അഞ്ചു പേർ വീതം, അമ്പലവയൽ, പടിഞ്ഞാറത്തറ നാലു പേർ വീതം, മുട്ടിൽ, പൂതാടി മൂന്നു പേർ വീതം, കണിയാമ്പറ്റ, മുള്ളൻകൊല്ലി, മാനന്തവാടി രണ്ടു പേർ വീതം, കൽപ്പറ്റ, മീനങ്ങാടി, നെന്മേനി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. കുവൈത്തിൽ നിന്ന് വന്ന പുൽപ്പള്ളി സ്വദേശിയാണ് വിദേശത്തു നിന്നെത്തി രോഗബാധിതനായത്.

ബത്തേരി സ്വദേശികൾ 9 പേർ, നൂൽപ്പുഴ 6 പേർ, നെന്മേനി, മേപ്പാടി, പൂതാടി, പനമരം രണ്ടു പേർ വീതം, മാനന്തവാടി, പുൽപ്പള്ളി, തമിഴ്നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 43 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 282 പേരാണ്. 320 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4172 പേര്‍. ഇന്ന് പുതുതായി 11 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 824 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 299036 സാമ്പിളുകളില്‍ 294526 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 266880 നെഗറ്റീവും 27646 പോസിറ്റീവുമാണ്.

കേരളത്തില്‍ ഇന്ന് 2035 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 1807 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3256 പേർ രോഗമുക്തി നേടി. 30,939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+