വയനാട് കളക്ടറുടെ പേരില്‍ വ്യാജ വാട്‌സാപ്പ് അക്കൗണ്ട്; ലക്ഷ്യമിട്ടത് പണം തട്ടാന്‍
കല്പറ്റ: വയനാട് ജില്ലാ കളക്ടര്‍ എ. ഗീതയുടെ പേരിൽ തട്ടിപ്പ്. ജില്ലാ കളക്ടറുടെ ചിത്രം വാട്സാപ്പ് ഡി.പി.യാക്കിയാണ് തട്ടിപ്പ്. വാട്സാപ്പ് അക്കൗണ്ട് കളക്ടറുടേതാണെന്ന് പറഞ്ഞാണ് പണം തട്ടാനുള്ള ശ്രമം നടക്കുന്നത്.ജില്ലാ കളക്ടര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
സംഭവത്തില്‍ സൈബര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും ആരും ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും കളക്ടര്‍ ഫേസ്ബുക്കിൽ പേജിൽ കു റിച്ചു. ഇത്തരം തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കണം എന്നും നിയമനടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതിവരുത്താന്‍ കഴിയൂവെന്നും കളക്ടര്‍ പറയുന്നു. കളക്ടറുടെ പേരില്‍ പണം ചോദിച്ച് നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്...

താൻ വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗിൽ പങ്കെടുക്കുികയാണെന്നും അത്യാവശ്യമായി തനിക്ക് ഒരു സഹായം ചെയ്യുമോ എന്നുചോദിച്ചുകൊണ്ടാണ് വ്യാജ അക്കൗണ്ടിൽ നിന്ന് സന്ദേശം പോയിരിക്കുന്നത്. എന്നാൽ മെസേജ് കിട്ടിയ ആൾക്ക് ഇത് തട്ടിപ്പാണെന്ന് മനസ്സിലാകുകയും ഐഎഎസ് ഓഫീസറുടെ പ്രൊഫൈൽ പിക് വെച്ച് തട്ടിപ്പ് നടത്തുന്നോ എന്ന് തിരിച്ചുചോദിക്കുകയും ചെയ്യുന്നുണ്ട്...
വയനാട് കളക്ടർ ഗീതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
'നിങ്ങളുടെ വസ്ത്രധാരണം കൊണ്ട് നിങ്ങളുടെ ആറ്റിട്യൂഡ് മാറില്ല';ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം വൈറല്‍

വ്യാജന്മാരെ സൂക്ഷിക്കണേ!
എന്റെ പ്രൊഫൈൽ ഫോട്ടോ DP ആക്കിയ ഒരു വ്യാജ വാട്സാപ്പ് അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കുക. അതിൽ കാണുന്ന നമ്പർ ഉപയോഗിക്കുന്ന ആൾക്ക് വാട്സാപ്പ് ഇല്ല എന്നും അന്വേഷണത്തിൽ മനസിലാകുന്നു. സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷിച്ച് കർശ്ശന നടപടി കൈക്കൊള്ളും.

വ്യാജമായി സൃഷ്ടിച്ച ഇത്തരം പ്രൊഫൈലുകൾ പലർക്കും ശല്യമാകുന്നുണ്ട്. നിങ്ങൾ ഇത്തരം ഒരു തട്ടിപ്പിന് ഇരയായാൽ, ഉടനെ സൈബർ പോലീസിൽ പരാതി നൽകുക. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതി വരുത്താൻ കഴിയൂ. ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളിൽ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യുക.

നിരവധി കമന്റുകളാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് വന്നിരിക്കുന്നത്. കലക്ടർക്ക് വരെ രക്ഷയില്ല.. ഇത് ഒന്നും പിടിക്കപ്പെടാത്തത് കൊണ്ടാണ് വീണ്ടും വീണ്ടും ആവർത്തിക്കുന്നത്, കളക്ടറുടെ പേരിൽ വരെ തട്ടിപ്പ് നടത്തുന്നു.എന്നിട്ടുപോലും പിടിക്കാൻ കഴിയുന്നില്ല.??മേഡം, എന്റെ പേരിലും ഇത്തരത്തിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചിരുന്നു. ഞാൻ സൈബർ പോലീസിൽ പരാതിയും നൽകിയിരുന്നു. സൈബർ പോലീസ് പറഞ്ഞത് എന്റ പ്രൊഫൈൽ വ്യാജമായി നിർമ്മിച്ചത് ഉത്തർപ്രദേശ് സ്വദേശിയാണെന്നും ... എങ്ങിനെ അയാളെ അവിടെ പോയി പൊക്കുമെന്നാണ് പോലീസ് ചോദിക്കുന്നത് എന്നൊക്കെയാണ് കമന്റുകൾ.












Click it and Unblock the Notifications