നിയമസഭ തിരഞ്ഞെടുപ്പ്:മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ല കലക്ടര്‍
കല്‍പ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് പുറത്തിറക്കിയ മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോടും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു. മാതൃകാ പെരുമാറ്റചട്ട ലംഘനവുമായും മറ്റും ബന്ധപ്പെട്ട പരാതികള്‍ സി-വിജില്‍ ആപ് വഴി പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാന്‍ സംവിധാനമുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്തണം. ലഭിക്കുന്ന പരാതികളില്‍ 100 മിനിറ്റനകം വരണാധികാരി തലത്തില്‍ പരിഹാരമുണ്ടാകത്തക്ക രീതിയിലാണ് ആപ്പിന്റെ സംവിധാനം. 24 മണിക്കൂറും പരാതികള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനവും പ്രവര്‍ത്തിക്കും. 1950 ഹെല്‍പ്പ് ലൈന്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.
അര്‍ഹരായ എല്ലാവരും വോട്ടവകാശം വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനും സ്വതന്ത്രവും നീതി പൂര്‍വ്വവുമായ തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുക്കാനും കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ കലക്ടര്‍ അഭ്യര്‍ഥിച്ചു. വോട്ടര്‍പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മുന്‍കയ്യെടുക്കണം. ജനസംഖ്യ കണക്ക് പ്രകാരം 18- 19 പ്രായപരിധിയിലുള്ള 21,817 പേര് ജില്ലയിലുണ്ടെങ്കിലും 6879 പേരാണ് ഇതുവരെ വോട്ടര്‍പട്ടികയില്‍ ഇടം നേടിയതെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി.

ജില്ലയിലെ തെരഞ്ഞെടുപ്പിന്റെ പൊതുസാഹചര്യവും ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറും യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായും ഇരുവരും സംസാരിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ 80 ശതമാനം വര്‍ധനയുള്ളതിനാല്‍ തെരഞ്ഞെടുപ്പിന് ഇത്തവണ ഉദ്യോഗസ്ഥരുടെ വലിയ പങ്കാളിത്തം ആവശ്യമായി വരുമെന്ന് ജില്ലാ കലക്ടര്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഇലക്്ഷന് ഡെപ്യൂട്ടി കലക്ടര്‍ രവികുമാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(ചിത്രം)
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications