വയനാട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 52 പേർക്ക്; രോഗമുക്തി 56 പേർക്ക്
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27890 ആയി
വയനാട് ജില്ലയില്‍ ഇന്ന് 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 56 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27890 ആയി. 27128 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 590 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 519 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികൾ 6 പേർ, മൂപ്പൈനാട്, പനമരം, മീനങ്ങാടി അഞ്ചു പേർ വീതം, വൈത്തിരി, പൊഴുതന നാലു പേർ വീതം, തൊണ്ടർനാട്, നൂൽപ്പുഴ, മുട്ടിൽ മൂന്ന് പേർ വീതം, കൽപ്പറ്റ, എടവക, മാനന്തവാടി, നെന്മേനി രണ്ടു പേർ വീതം, കോട്ടത്തറ, മേപ്പാടി, മുള്ളൻകൊല്ലി, പൂതാടി, പുൽപ്പള്ളി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
56 പേര്‍ക്ക് രോഗമുക്തി
ബത്തേരി സ്വദേശികൾ 5 പേർ, മാനന്തവാടി 2 പേർ, മീനങ്ങാടി, മൂപ്പൈനാട്, മേപ്പാടി, തിരുനെല്ലി, പേര്യ സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 44 പേരുമാണ് രോഗമുക്തി നേടിയത്.
187 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.03.21) പുതുതായി നിരീക്ഷണത്തിലായത് 187 പേരാണ്. 457 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2981 പേര്‍. ഇന്ന് പുതുതായി 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 512 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 302592 സാമ്പിളുകളില്‍ 297031 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 269141 നെഗറ്റീവും 27890 പോസിറ്റീവുമാണ്.
സംസ്ഥാനത്ത് ഇന്ന് 1984 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 1965 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 25,158 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,70,343 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,938 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,26,088 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3850 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.












Click it and Unblock the Notifications