വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് വ്യാപനം കൂടുന്നു, ജാഗ്രത കൈവിടരുതെന്ന് വയനാട് ജില്ലാ ആരോഗ്യ വിഭാഗം!!

Google Oneindia Malayalam News

വയനാട്: എല്ലാ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും രോഗനിയന്ത്രണ പ്രവര്‍ത്തനത്തില്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു.രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവിനനുസരിച്ച് ഗോത്ര വിഭാഗങ്ങളിലും വയോജനങ്ങളിലും മറ്റു രോഗങ്ങള്‍ ഉള്ളവരിലും രോഗപ്പകര്‍ച്ച കൂടുതലാവും.

1

ഈ വിഭാഗങ്ങളില്‍ മരണനിരക്ക് കൂടാനും സാധ്യത ഏറെയാണ്. ആളുകള്‍ അടുത്തിടപഴകുന്നതും ശരിയായ രീതിയില്‍ മാസ്‌ക് ഉപയോഗിക്കാത്തതും ശരിയായ രീതിയില്‍ കൈകള്‍ വൃത്തിയാക്കാത്തതും ആണ് രോഗപ്പകര്‍ച്ച കൂടാന്‍ കാരണം.കോവിഡ് ബാധിക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ വയോജനങ്ങളെയും മറ്റു രോഗങ്ങള്‍ ഉള്ളവരെയും ഗോത്ര വിഭാഗം ജനങ്ങളെയും രോഗത്തിന്റെ പിടിയില്‍നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയുകയുള്ളൂ.

കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ട് പരിശോധന നടത്തി കോവിഡ് ആണോ എന്ന് ഉറപ്പുവരുത്തണം. പനി, തൊണ്ടവേദന, ചുമ, ജലദോഷം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ വീടുകളിലും പുറത്തും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം വയനാട് ജില്ലയില്‍ ഇന്ന് 67 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 64 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22023 ആയി. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ ഓഫീസര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

Wayanad
English summary
wayanad district medical officer expresxs her concern on rising covid cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X