Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് 31 പേർക്കുകൂടി കോവിഡ്; 29 പേർക്ക് രോഗമുക്തി

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 177 പേരാണ്

വയനാട് ജില്ലയില്‍ ഇന്ന് (31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 29 പേര്‍ രോഗമുക്തി നേടി. 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28362 ആയി. 27563 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 658 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 587 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Wayanad

രോഗം സ്ഥിരീകരിച്ചവര്‍

കല്‍പ്പറ്റ, പനമര സ്വദേശികള്‍ അഞ്ചു പേര്‍ വീതം, അമ്പലവയല്‍, പൊഴുതന 3 പേര്‍ വീതം, എടവക, പൂതാടി, ബത്തേരി, വെങ്ങപ്പള്ളി, നെന്മേനി രണ്ടു പേര്‍ വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരില്‍ നിന്ന് വന്ന മുട്ടില്‍, ബത്തേരി സ്വദേശികളായ ഓരോരുത്തരാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതരായത്.

29 പേര്‍ക്ക് രോഗമുക്തി

വെങ്ങപ്പള്ളി സ്വദേശികള്‍ 8 പേര്‍, നെന്മേനി, വെള്ളമുണ്ട, മേപ്പാടി രണ്ടു പേര്‍ വീതം, ബത്തേരി, മീനങ്ങാടി, എടവക സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 12 പേരുമാണ് രോഗം ഭേദമായിതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

ഈ രാഷ്ട്രീയ നേതാക്കളെ മനസിലായോ ? കാണാം കേരളത്തിന്റെ പ്രിയങ്കരായ നേതാക്കളുടെ കാരിക്കേച്ചറുകള്‍

177 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 177 പേരാണ്. 132 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3055 പേര്‍. ഇന്ന് പുതുതായി 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 593 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 310187 സാമ്പിളുകളില്‍ 307677 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 279315 നെഗറ്റീവും 28362 പോസിറ്റീവുമാണ്.

സൂപ്പർ കൂളായി മഞ്ജുഷ- ഏറ്റവും പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+