Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയിൽ കോവിഡ് രോഗവ്യാപനം രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 152 പേർക്ക്

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29333 ആയി

വയനാട് ജില്ലയില്‍ ഇന്ന് 152 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 60 പേര്‍ രോഗമുക്തി നേടി. 145 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29333 ആയി. 28069 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 981 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 868 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Covid 19

രോഗം സ്ഥിരീകരിച്ചവര്‍

സുല്‍ത്താന്‍ ബത്തേരി 13, മേപ്പാടി, മാനന്തവാടി 11 പേര്‍ വീതം, അമ്പല വയല്‍, പടിഞ്ഞാറത്തറ 10 പേര്‍ വീതം, പനമരം, നെന്മേനി 9 പേര്‍ വീതം, എടവക, പൊഴുതന, വെള്ളമുണ്ട 8 പേര്‍ വീതം, കണിയാമ്പറ്റ, തവിഞ്ഞാല്‍ 6 പേര്‍ വീതം, കല്‍പ്പറ്റ, മീനങ്ങാടി, മൂപ്പൈനാട് 5 പേര്‍ വീതം, തിരുനെല്ലി 4, പൂതാടി വൈത്തിരി 3 പേര്‍ വീതം, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, മുട്ടില്‍, പുല്‍പ്പള്ളി 2 പേര്‍ വീതം, കോട്ടത്തറ, തരിയോട്, തൊണ്ടര്‍നാട് സ്വദേശി കളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.ഒമാനില്‍ നിന്ന് വന്ന 2 മുള്ളന്‍കൊല്ലി സ്വദേശികള്‍, സൗദി അറേബ്യയില്‍ നിന്നു വന്ന പടിഞ്ഞാറത്തറ സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന 2 തവിഞ്ഞാല്‍ സ്വദേശികള്‍, മേപ്പാടി, നെന്മേനി സ്വദേശികളായ ഓരോരുത്തര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

60 പേര്‍ക്ക് രോഗമുക്തി

സുല്‍ത്താന്‍ ബത്തേരി 2, മീനങ്ങാടി, പൊഴുതന, നെന്മേനി, കണിയാമ്പറ്റ, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 53 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

478 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 478 പേരാണ്. 221 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4202 പേര്‍. ഇന്ന് പുതുതായി 22 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1396 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 319891 സാമ്പിളുകളില്‍ 313832 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 284499 നെഗറ്റീവും 29333 പോസിറ്റീവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+