വയനാട് ജില്ലയിൽ 24 പേർക്കുകൂടി കോവിഡ്; രോഗമുക്തി 18 പേർക്ക്
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 194 പേരാണ്
വയനാട് ജില്ലയില്‍ ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 18 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27997 ആയി. 27242 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 608 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 536 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി സ്വദേശികൾ 9 പേർ, ബത്തേരി 3 പേർ, കൽപ്പറ്റ, തിരുനെല്ലി രണ്ടു പേർ വീതം, കണിയാമ്പറ്റ, മൂപ്പൈനാട്, പൂതാടി, പൊഴുതന, തരിയോട്, തവിഞ്ഞാൽ, വെങ്ങപ്പള്ളി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
18 പേര്‍ക്ക് രോഗമുക്തി
പുൽപ്പള്ളി സ്വദേശികൾ 3 പേർ, പൂതാടി, ബത്തേരി, എടവക, മാനന്തവാടി, വെങ്ങപ്പള്ളി, കൽപ്പറ്റ സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന ഒമ്പത് പേരുമാണ് രോഗമുക്തി നേടിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം
194 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 194 പേരാണ്. 161 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2978 പേര്‍. ഇന്ന് പുതുതായി 16 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 299 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 304380 സാമ്പിളുകളില്‍ 303673 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 275676 നെഗറ്റീവും 27997 പോസിറ്റീവുമാണ്.
കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍












Click it and Unblock the Notifications