Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 45 പേരിൽ

നിലവില്‍ 598 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്

വയനാട് ജില്ലയില്‍ ഇന്ന് 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 43 പേര്‍ രോഗമുക്തി നേടി. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27935 ആയി. 27171 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 598 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 530 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Covid 19

രോഗം സ്ഥിരീകരിച്ചവര്‍

സുല്‍ത്താന്‍ ബത്തേരി 6, മാനന്തവാടി, അമ്പലവയല്‍, മുട്ടില്‍ 5 വീതം, നെന്മേനി 4, കണിയാമ്പറ്റ, നൂല്‍പ്പുഴ, പൂതാടി 3 വീതം, മൂപ്പൈനാട്, പനമരം 2 വീതം, കോട്ടത്തറ, മേപ്പാടി, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിത രായത്. കര്‍ണാടകയില്‍ നിന്ന് വന്ന നെന്മേനി, പനമരം സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

43 പേര്‍ക്ക് രോഗമുക്തി

മാനന്തവാടി 3, കല്‍പ്പറ്റ 2, ബത്തേരി, തൊണ്ടര്‍നാട്, സ്വദേശികളായ ഓരോരുത്തരും ഒരു തമിഴ്‌നാട് സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 35 പേരുമാണ് രോഗമുക്തി നേടിയത്.

200 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 200 പേരാണ്. 241 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2940 പേര്‍. ഇന്ന് പുതുതായി 5 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 817 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 303409 സാമ്പിളുകളില്‍ 297512 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 269577 നെഗറ്റീവും 27935 പോസിറ്റീവുമാണ്.

സണ്ണി ലിയോണിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+