Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് 24 പേർക്കുകൂടി കോവിഡ്; രോഗമുക്തി 75 പേർക്ക്

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27838 ആയി

വയനാട് ജില്ലയില്‍ ഇന്ന് 24 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 75 പേര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27838 ആയി. 27072 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 623 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 555 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

Covid 19

രോഗം സ്ഥിരീകരിച്ചവര്‍

നെന്മേനി 4, ബത്തേരി 3, മൂപ്പൈനാട്, തൊണ്ടര്‍നാട്, എടവക, മാനന്തവാടി 2 വീതം, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ, പനമരം പൂതാടി, കല്‍പ്പറ്റ, മുട്ടില്‍, കോട്ടത്തറ, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരുമണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

75 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 5 പേരും വീടുകളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 70 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

വീല്‍ചെയറില്‍ സഞ്ചരിച്ചുള്ള മമതാ ബാനര്‍ജിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

294 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 294 പേരാണ്. 426 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3251 പേര്‍. ഇന്ന് പുതുതായി 8 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 656 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 302080 സാമ്പിളുകളില്‍ 296638 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 268800 നെഗറ്റീവും 27838 പോസിറ്റീവുമാണ്.

ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+