വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് സ്ഥിരീകരിച്ച 366 പേരും ആശുപതി വിട്ടു; വാളാട് ക്ലസ്റ്റര്‍ കൊവിഡ്മുക്തം

Google Oneindia Malayalam News

കല്‍പറ്റ: വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലമായിരുന്നു വാളാട്. എന്നാല്‍ വാളാട് ക്ലസ്റ്റര്‍ പൂര്‍ണ്ണമായും രോഗമുക്തി നേടി. ഇതുവരേയും 366 പേര്‍ക്കായിരുന്നു ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ അവസാനത്തെ രോഗിയും ആശുപത്രി വിട്ടതോടെ ആശങ്കയൊഴിയുകയാണ്.

വാളാട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും തവിഞ്ഞാല്‍ പഞ്ചായത്തിന്റെയും പോലീസിന്റെയും ആശ, അങ്കണവാടി പ്രവര്‍ത്തകരുടെയും ദ്രുതകര്‍മസേന പ്രവര്‍ത്തകരുടേയും സംയുക്ത പ്രവര്‍ത്തന ഫലമായാണ് ഈ ലക്ഷ്യം കൈവരിക്കാനായതെന്ന് ഡിഎംഒ ഡോ. ആര്‍.രേണുക വ്യക്തമാക്കി.

corona

ജില്ലയില്‍ ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചത് 2010 പേര്‍ക്കാണ്. ഇതില്‍ 1558 പേര്‍ രോഗമുക്തരായി. നിലവില്‍ 442 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 54 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.6 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.

അതേസമയം ചീരാല്‍, മുണ്ടക്കുറ്റി സ്വദേശികളായ നാലു പേര്‍ വീതം, ചുള്ളിയോട് സ്വദേശികളായ മൂന്നു പേര്‍, ചെതലയം, നെന്മേനി, പുതുശ്ശേരി കടവ് സ്വദേശികളായ രണ്ടുപേര്‍ വീതം, ബത്തേരി, ചുണ്ടേല്‍, വൈത്തിരി, കല്‍പ്പറ്റ, വാഴവറ്റ, ചെന്നലോട്, പൂതാടി സ്വദേശികളായ ഓരോരുത്തരും കോഴിക്കോട് ജില്ലയിലെ മാവൂര്‍ സ്വദേശിയായ ഒരാളുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 247 പേരാണ്. 119 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2896 പേര്‍. ഇന്ന് വന്ന 59 പേര്‍ ഉള്‍പ്പെടെ 490 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2000 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 63423 സാമ്പിളുകളില്‍ 60552 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 58542 നെഗറ്റീവും 2010 പോസിറ്റീവുമാണ്.

43 സീറ്റ്, മാഞ്ചി വേണ്ട, നിതീഷിനൊപ്പമെങ്കില്‍ ഈ ഡിമാന്‍ഡ്... ഇല്ലെങ്കില്‍ എല്‍ജെപി കോണ്‍ഗ്രസിനൊപ്പം!43 സീറ്റ്, മാഞ്ചി വേണ്ട, നിതീഷിനൊപ്പമെങ്കില്‍ ഈ ഡിമാന്‍ഡ്... ഇല്ലെങ്കില്‍ എല്‍ജെപി കോണ്‍ഗ്രസിനൊപ്പം!

കോണ്‍ഗ്രസ് വജ്രായുധത്തെ ഭയന്ന് ബിജെപി, ചൗധരിയുടെ മിഷന്‍ 76, 4 വര്‍ഷം മുമ്പുള്ള മാസ്റ്റര്‍പ്ലാന്‍!!കോണ്‍ഗ്രസ് വജ്രായുധത്തെ ഭയന്ന് ബിജെപി, ചൗധരിയുടെ മിഷന്‍ 76, 4 വര്‍ഷം മുമ്പുള്ള മാസ്റ്റര്‍പ്ലാന്‍!!

ഓന്തിനേയും കടിച്ച് വേദിയിലേക്ക് കയറി ചേര;എംഎൽഎയും നേതാക്കളും ഇറങ്ങിയോടിഓന്തിനേയും കടിച്ച് വേദിയിലേക്ക് കയറി ചേര;എംഎൽഎയും നേതാക്കളും ഇറങ്ങിയോടി

ഖത്തര്‍ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിക്കും; ശുഭ വാര്‍ത്ത, ത്വരിത നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്ഖത്തര്‍ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിക്കും; ശുഭ വാര്‍ത്ത, ത്വരിത നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്

Wayanad
English summary
wayanad districts valad cluster is now covid-19 free spot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X