Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിൽ രാഹുൽ തരംഗം? 3 സീറ്റിലും യുഡിഎഫ് തേരോട്ടം

വയനാട്; ജില്ലയിൽ വൻ മുന്നേറ്റവുമായി യുഡിഎഫ്. മൂന്ന് സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് ഇവിടെ മുന്നേറുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നേടിയ അട്ടിമറി മുന്നേറ്റം ലക്ഷ്യം വെച്ച് രാഹുൽ ഗാന്ധി നേരിട്ടായിരുന്നു മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി പ്രചരണം നയിച്ചത്.

റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

wayanad

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെയുള്ള മൂന്ന് മണ്ഡലങ്ങളിൽ രണ്ടിടത്തും എൽഡിഎഫായിരുന്നു വിജയിച്ചത്.ജില്ലയിലെ ഏക ജനറൽ സീറ്റായ കൽപ്പറ്റയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു എംവി ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്തിക്കൊണ്ട് സികെ ശശീന്ദ്രനായിരുന്നു എൽഡിഎഫിന് വേണ്ടി മണ്ഡലം പിടിച്ചെടുത്ത്.ഇക്കുറി മുന്നണിമാറിയെത്തിയ എൽജെഡിയ്ക്കായിരുന്നു ഇടതു മുന്നണിയിൽ സീറ്റ്

എൽഡിഎഫിന് വേണ്ടി ശ്രാംയാംസ് കുമാറാണ് മത്സരിക്കുന്നത്.യുഡിഎഫിനായി ടി സിദ്ധിഖ് എത്തിയതോടെ കടുത്ത മത്സരത്തിനാണ് മണ്ഡലത്തിൽ കളമൊരുങ്ങിയത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നടന്ന സമാന പോരാട്ടമാണ് മാനന്തവാടിയിൽ നടക്കുന്നത്. പികെ ജയലക്ഷ്മി യുഡിഎഫിന് വേണ്ടിയും ഒ ആർ കേളു എൽഡിഎഫിന് വേണ്ടിയും മത്സരിക്കുന്നു. ബത്തേരിയിൽ ഐസി ബാലകൃഷ്ണനും എംഎസ് വിശ്വസാനാഥനും തമ്മിലാണ് മത്സരം.

കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം

വയനാട് എംപി രാഹുൽ ഗാന്ധി നേരിട്ടായിരുന്നു ഇത്തവണ കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടായ രാഹുൽ തരംഗം ജില്ലയിൽ ആഞ്ഞടിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+