വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാടിളക്കിയെത്തി കൊമ്പന്‍, കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തു, പിടിച്ച് കെട്ടാനാവാതെ... സംഭവിച്ചത്!!

Google Oneindia Malayalam News

പനമരം: വയനാട്ടില്‍ ഒരിക്കല്‍ കൂടി കാട്ടാനയുടെ വിളയാട്ടം. ഇത്തവണ പക്ഷേ കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്താണ് ആ കൊമ്പന്‍ മടങ്ങിയത്. വീടിന് സമീപം നിര്‍ത്തിയിട്ട കാറിനെ പോലും കാട്ടാന വെറുതെ വിട്ടില്ല. ഇതും തകര്‍ത്തു.ബസ് ഡ്രൈവറായ ബിനോജിന്റെ കാറാണ് കാട്ടാന തകര്‍ത്ത് കളഞ്ഞത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു കൊമ്പ് കുലുക്കി കാടിളക്കി കാട്ടാനയെത്തി. പാതിരി സൗത്ത് സെക്ഷന്‍ വനത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന വീടിന് പിറകിലെ റോഡിലായിരുന്നു ഈ കാര്‍ നിര്‍ത്തിയിട്ടിരുന്നത്.

1

കൃഷിയിടങ്ങളില്‍ ഇറങ്ങിയ കാട്ടാന എല്ലാം നശിപ്പിച്ച് തിരിച്ച് പോകും വഴിയാണ് കാറും തകര്‍ത്തത്. തിങ്കളാഴ്ച്ച വൈകീട്ട് ആറിനാണ് കാട്ടാന ഇറങ്ങിയത്. അടുത്ത ദിവസം രാവിലെ ഏഴ് മണിയോടെ മാത്രമാണ് കാട്ടാന എല്ലാം തകര്‍ത്ത ശേഷം വനത്തിലേക്ക് മടങ്ങിയത്. നെയ്ക്കുപ്പ വനാതിര്‍ത്തി പ്രദേശത്തെ കൃഷിയിടങ്ങളില്‍ ഇറങ്ങിയായിരുന്നു എല്ലാം നശിപ്പിച്ചത്. തുടര്‍ന്ന് കാറിന്റെ പിന്‍ഭാഗം തകര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണരുകയും, ഇവര്‍ ബഹളം വെക്കുകയും ചെയ്തതോടെയാണ് കാട്ടാന ഓടിപ്പോയത്.

Recommended Video

cmsvideo
Rahul Gandhi Disributes 175 Televisions in Wayanad | Oneindia Malayalam

അതേസമയം വീട്ടില്‍ നിന്ന് ആ സമയം വയലിലേക്ക് ഇറങ്ങിയ കോളനിയിലെ ബാലന്റെ മകന്‍ വിഷ്ണവു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വിഷ്ണുവിനെ നേരെ കാട്ടാന ചീറിപ്പാഞ്ഞ് ഓടിയെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇതേ ഭാഗത്ത് കാട്ടാന ഇറങ്ങിയിരുന്നു. കാര്‍ തകര്‍ത്തതിന് നൂറ് മീറ്റര്‍ അകലെയുള്ള കന്നും കുഴിയില്‍ ബെന്നിയുടെ വീടിനോട് ചേര്‍ന്നുള്ള കുമ്മട്ടം കടയും ബെന്നിയും മകന്‍ സ്‌റ്റെഫിന്റെ ബൈക്കും അടക്കം തകര്‍ത്തിരുന്നു.

ഒരു മാസത്തോളമായി ഈ മേഖലയില്‍ കാട്ടാനയുടെ ശല്യം ശക്തമാണ്. നിരവധി പേര്‍ക്ക് കൃഷിയിടങ്ങളും തൊഴുത്തുകളുമെല്ലാം കാട്ടാനയുടെ ആക്രമണത്തില്‍ നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കര്‍ഷകര്‍ നെയ്ക്കുപ്പയില്‍ വനംവകുപ്പ് ഓഫീസ് ഉപരോധിച്ച്, അധികൃതരെ തടഞ്ഞ് വെച്ചിരുന്നു. എന്നിട്ടും വനംവകുപ്പ് നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടില്ല. കാട്ടാന കൃഷി നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കര്‍ഷകരുടെ ആരോപണം.

Wayanad
English summary
wayanad: elephant attack in neykuppa car desroyed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X